Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഇ​ന്ത്യ​ന്‍...

ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം
cancel
തി​രു​വ​ന​ന്ത​പു​രം: ഡ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ലേ​ക്ക് 2018 ജൂ​ലൈ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലെ പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നി​നും ര​ണ്ടി​നും ന​ട​ത്തും. ആ​ണ്‍കു​ട്ടി​ക​ള്‍ക്കു​മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ജൂ​ലൈ ഒ​ന്നി​ന് അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് അം​ഗീ​കാ​ര​മു​ള്ള ഏ​തെ​ങ്കി​ലും വി​ദ്യാ​ല​യ​ത്തി​ല്‍ ഏ​ഴാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ക​യോ ഏ​ഴാം​ക്ലാ​സ് പാ​സാ​യി​രി​ക്കു​ക​യോ വേ​ണം. 2005 ജൂ​ലൈ ര​ണ്ടി​നും 2007 ജ​നു​വ​രി ഒ​ന്നി​നു​മി​ട​ക്ക് ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. പ്ര​വേ​ശ​ന​ത്തി​നു​ശേ​ഷം ജ​ന​ന​തീ​യ​തി​യി​ല്‍ മാ​റ്റം അ​നു​വ​ദി​ക്കി​ല്ല.

അ​പേ​ക്ഷ ഫോ​റ​വും വി​വ​ര​ങ്ങ​ളും മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളും ല​ഭി​ക്കാ​ൻ രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ല്‍ അ​പേ​ക്ഷി​ക്ക​ണം. പ​രീ​ക്ഷ എ​ഴു​തു​ന്ന ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്ക് 600രൂ​പ​ക്കും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്ക് ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 555 രൂ​പ​ക്കും അ​പേ​ക്ഷ സ്പീ​ഡ് പോ​സ്​​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് ദ ​ക​മാ​ന്‍ഡ​ൻ​റ്, രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജ്, ഡ​റാ​ഡൂ​ണ്‍, ഡ്രാ​യ​ര്‍ ബ്രാ​ഞ്ച്, സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ടെ​ല്‍ഭ​വ​ന്‍ ഡ​റാ​ഡൂ​ണ്‍ (ബാ​ങ്ക് കോ​ഡ് 01576) വി​ലാ​സ​ത്തി​ല്‍ മാ​റാ​വു​ന്ന ത​ര​ത്തി​ല്‍ ഡി​മാ​ൻ​ഡ്​​ ഡ്രാ​ഫ്റ്റ് എ​ടു​ത്ത് ക​ത്ത് സ​ഹി​തം ദ ​ക​മാ​ന്‍ഡ​ൻ​റ്, രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജ്, ഡ​റാ​ഡൂ​ണ്‍, ഉ​ത്ത​രാ​ഖ​ണ്ഡ്​-248003 വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്കാം.

കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഉ​ള്ള​വ​ര്‍ അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് സെ​പ്റ്റം​ബ​ര്‍ 30ന് ​മു​മ്പ് സെ​ക്ര​ട്ട​റി, പ​രീ​ക്ഷ ഭ​വ​ന്‍, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം 12 വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം.    

അ​പേ​ക്ഷ​ഫോ​റം (ര​ണ്ട് കോ​പ്പി), ഒ​രു ക​വ​റി​ല്‍ പാ​സ്‌​പോ​ര്‍ട്ട് വ​ലി​പ്പ​ത്തി​ലു​ള്ള മൂ​ന്ന് ഫോ​ട്ടോ​ക​ള്‍, ജ​ന​ന മ​ര​ണ ര​ജി​സ്ട്രാ​ര്‍ ന​ല്‍കു​ന്ന ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റി​​െൻറ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ള്‍, സ്ഥി​ര​വാ​സ​സ്ഥ​ലം വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് (സ്​​റ്റേ​റ്റ് ഡൊ​മി​സി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്), കു​ട്ടി നി​ല​വി​ല്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ മേ​ല​ധി​കാ​രി നി​ര്‍ദി​ഷ്​​ട അ​പേ​ക്ഷ​ഫോ​റ​വും ഫോ​ട്ടോ പ​തി​പ്പി​ച്ച ജ​ന​ന​തീ​യ​തി അ​ട​ങ്ങി​യ ക​ത്തും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്, പ​ട്ടി​ക​ജാ​തി/​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റി​​െൻറ ര​ണ്ട് പ​ക​ര്‍പ്പ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യ​ക്ക​ണം.
Show Full Article
TAGS:indian military college admission september 30 
Web Title - indian military college admission till september 30
Next Story