എംബിഎ റാങ്കിങ്ങിൽ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഇടിവ്; ആദ്യ നൂറിൽ മൂന്ന് ഐഐഎമ്മുകൾ, കോഴിക്കോട് 200-250 ബാൻഡ് നിലനിർത്തി
text_fieldsഐഐഎം ബാംഗ്ലൂർ
ന്യൂഡൽഹി: ലോകത്തെ മികച്ച മാനേജ്മെന്റ് പഠനസ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഇടിവ്. കഴിഞ്ഞവർഷത്തെ 52 ൽനിന്ന് 12 സ്ഥാനം താഴേക്ക് പോയെങ്കിലും ആഗോളതലത്തിൽ 64-ാം റാങ്കോടെ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്ത്യയിൽ ഒന്നാംസ്ഥാനം നിലനിർത്തി.
ബാംഗ്ലൂരിന് പിന്നിൽ അഹ്മദാബാദ് ഐഐഎം 70-ാം സ്ഥാനത്തോടെ രണ്ടാമതെത്തി. 2026ൽ 58-ാം സ്ഥാനമായിരുന്നു, അഹ്മദാബാദിന്. ഇന്ത്യയിൽ മൂന്നാമതെത്തിയ കൽക്കട്ട ഐഐഎമ്മിന് വൻ ഇടിവ് സംഭവിച്ചു. 64-ൽ നിന്ന് 31 സ്ഥാനങ്ങൾ താഴേക്ക് വീണ് 95-ാം സ്ഥാനത്തെത്തി. ആഗോളതലത്തിൽ ആദ്യ നൂറിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങൾ ഈ മൂന്ന് ഐഐഎമ്മുകൾ മാത്രമാണ്.
രാജ്യത്തെ മറ്റ് സ്ഥാപനങ്ങളിൽ, ഇൻഡോർ ഐഐഎം 151-200 ബാൻഡിൽ നിന്ന് 201-250 ബാൻഡിലേക്ക് പതിച്ചു. അതേസമയം, കോഴിക്കോട് 201-250 ബാൻഡ് തന്നെ നിലനിർത്തി. ലഖ്‌നോയും 251-300 ബാൻഡിൽ തുടരുകയാണ്. ഉദയ്പൂർ ഐഐഎം 251-300 ബാൻഡിൽ നിന്ന് 301+ ബാൻഡിലേക്ക് മാറി. വിവിധ റാങ്കിങ് ബാൻഡുകളിലായി 19 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
ഒരേ റാങ്കിനുള്ളിൽ പല ബിസിനസ് സ്കൂളുകളെയും ഒരു റാങ്ക് പരിധിയായി കണക്കാക്കുന്ന രീതിയാണ് ബാൻഡിങ്. ചില വർഷങ്ങളിൽ ഒരേ ബാൻഡിൽ വരുന്ന സ്ഥാപനങ്ങൾക്ക് കൃത്യമായ വ്യക്തിഗത റാങ്ക് നൽകാതെ റാങ്ക് പരിധിയാണ് കാണിക്കുക. സ്ഥാപനങ്ങളുടെ പ്രകടനത്തിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ രീതി അവലംബിക്കുന്നത്.
ആഗോളതലത്തിൽ ആദ്യ നാല് റാങ്കുകളിൽ അമേരിക്കയിലെ ബിസിനസ് സ്കൂളുകളാണ്. 1. എംഐടി സ്ലോൺ, 2. ഹാർവാഡ് ബിസിനസ് സ്കൂൾ, 3. സ്റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസ്, 4. പെൻ വാർട്ടൺ എന്നിവ. അഞ്ചാമത് യു.കെയിലെ കേംബ്രിഡ്ജ് (ജഡ്ജ്) ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

