ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിങ്ങിലും ഇന്ത്യൻ ബിരുദധാരികൾ വിദഗ്ധരെന്ന് പഠനം
text_fieldsന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും(എ.ഐ,നിർമിത ബുദ്ധി), മെഷീൻ ലേണിങ്ങിലും(എം.എൽ) ഇന്ത്യൻ ബിരുദധാരികൾ വിദഗ്ധരെന്ന് റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് മേഖലകളിൽ ജോലി ചെയ്യാനുള്ള ഇന്ത്യക്കാരുടെ തൊഴിൽ ക്ഷമത നിരക്ക് 46.1 ശതമാനമാണന്നാണ് ടാലന്റ് അസസ്മെന്റ് സ്ഥാപനമായ മെർസർ മെറ്റൽ നടത്തിയ പഠനത്തിൽ പറയുന്നത്. സാങ്കേതിക മേഖലകളിൽ ജോലിചെയ്യാനുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ കഴിവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഈ നിരക്ക്.
2700ലേറെ കാമ്പസുകളിൽ നിന്നുള്ള 10 ലക്ഷത്തിലേറെ ബിരുദ ധാരികളെ അപഗ്രഥിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിലെ 50 ശതമാനം ബിരുദധാരികൾക്കും എ.ഐ മേഖലയിൽ ജോലി ചെയ്യാനുള്ള കഴിവ് ഉണ്ടെന്നാണ് കണ്ടെത്തിയത്.
എന്നാൽ സർഗാത്മകതയുടെ കാര്യത്തിൽ അൽപം മെച്ചപ്പെടാനുണ്ട്. ആശയവിനിമയ ശേഷി, വിമർശനാത്മക ചിന്ത, നേതൃത്വ ശേഷി, എന്നീ മേഖലകളിലും ഇന്ത്യൻ യുവാക്കൾ മുന്നിലാണ്.
ഡൽഹിയാണ്(53.4 ശതമാനം) തൊഴിൽ ക്ഷമതയിൽ ഏറ്റവും ഉയർന്ന നിരക്ക് കാണിച്ച സംസ്ഥാനം. ഹിമാചൽ പ്രദേശും പഞ്ചാബുമാണ് തൊട്ടു പിന്നിൽ(51.1 ശതമാനം). തൊഴിൽ ക്ഷമതയുടെ കാര്യത്തിൽ ഉത്തരാഖണ്ഡും ഝാർഖണ്ഡും (യഥാക്രമം 50 ശതമാനവും 49.6 ശതമാനവും) മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. എ.ഐ, എൽ.എൽ മേഖലകളിലെ തൊഴിൽ ക്ഷമതയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമിടയിൽ വലിയ വ്യത്യാസമൊന്നുമില്ല. എന്നാൽ സോഫ്റ്റ് വെയർ ടെസ്റ്റിങ് മേഖലയിൽ വ്യത്യാസം പ്രകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

