Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ വ്യോമസേനയിൽ ഇനി വനിതാ അഗ്നിവീറുകളും

text_fields
bookmark_border
Indian Air Force to induct women agniveers from next year
cancel

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ അടുത്തവർഷം മുതൽ വനിതാ അഗ്നിവീറുകളെയും റിക്രൂട്ട് ചെയ്യുമെന്ന് വ്യോമസേന മേധാവി വിവേക് റാം ചൗധരി. ഇന്ത്യൻ വ്യോമസേന ദിനാഘോഷത്തിനിടയിലാണ് സുപ്രധാന പ്രഖ്യാപനം. അഗ്നിവീറുകളുടെ പരിശീലന രീതിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വ്യോമസേന ഉദ്യോഗസ്ഥർക്കായി ആയുധ സംവിധാന ബ്രാഞ്ച് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായും ഈ വർഷം ഡിസംബറോടെ 3000 അഗ്നിവീറുകളെ ഉൾപ്പെടുത്തി പ്രഥമിക പരിശീലനം ആരംഭിക്കുമെന്നും വ്യോമസേന മേധാവി പറഞ്ഞു. അടുത്തവർഷം മുതൽ അഗ്നിവീറുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Air Force to induct women agniveers from next year
Next Story