Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.ടി മദ്രാസിൽ...

ഐ.ഐ.ടി മദ്രാസിൽ സ്പോ​ർ​ട്സ് ക്വോ​ട്ട

text_fields
bookmark_border
iit madras
cancel

ചെന്നൈ: ബിരുദപ്രവേശനത്തിന് സ്പോ​ർ​ട്സ് ക്വോ​ട്ട അനുവദിക്കാനൊരുങ്ങി ഐ.ഐ.ടി മദ്രാസ്. ഇതോടെ സ്പോ​ർ​ട്സ് ക്വോ​ട്ടയിൽ പ്രവേശനം അനുവദിക്കുന്ന ആദ്യ ഐ.ഐ.ടിയായി ഐ.ഐ.ടി മദ്രാസ് മാറും. 2024-25 അധ്യയന വർഷം മുതൽ ഒരോ ബിരുദകോഴ്സിലും രണ്ട് സീറ്റ് സ്പോ​ർ​ട്സ് ക്വോ​ട്ടയായിരുക്കുമെന്ന് ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി അറിയിച്ചു.

"2024-2025 അധ്യയന വർഷം മുതൽ സ്‌പോർട്‌സ് എക്‌സലൻസ് അഡ്മിഷൻ പ്രോഗ്രാമിന് കീഴിൽ ഇന്ത്യൻ പൗരന്മാർക്ക് ഒരു ബിരുദ പ്രോഗ്രാമിന് രണ്ട് സൂപ്പർ ന്യൂമററി സീറ്റുകൾ ഐ.ഐ.ടി മദ്രാസ് വാഗ്ദാനം ചെയ്യും. സ്പോ​ർ​ട്സ് ക്വോ​ട്ട അവതരിപ്പിക്കുന്ന ആദ്യത്തെ ഐ.ഐ.ടിയാണ് ഞങ്ങൾ. കായികരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനാണിത്" - അദ്ദേഹം പറഞ്ഞു.

രണ്ട് സീറ്റുകളിൽ ഒന്ന് സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും മറ്റൊന്നിൽ ലിംഗവ്യത്യാസമില്ലാതെ പ്രവേശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സ്പോ​ർ​ട്സ് ക്വോ​ട്ടയിൽ അപേക്ഷിക്കുന്നവർ ഐ.ഐ.ടി.കൾക്കായുള്ള പൊതുപ്രവേശനപരീക്ഷ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരും കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, കായികമേളകളിൽ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ ഒരു മെഡലെങ്കിലും നേടിയവരും ആയിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports quotaIIT madrasUndergraduate Course
News Summary - IIT Madras becomes first IIT to introduce sports quota; 2 seats to be created in each undergraduate course
Next Story