െഎസറുകളിൽ ബി.എസ്– എം.എസ് കോഴ്സ് പഠിക്കാം
text_fieldsസമർഥരായ പ്ലസ് ടു ശാസ്ത്ര വിദ്യാർഥികൾക്ക് ബി.എസ്-എം.എസ് കോഴ്സുകളിൽ ഇരട്ട ബിരുദ പഠനത്തിന് രാജ്യത്തെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (െഎസറുകൾ) അവസരമൊരുക്കുന്നു.
തിരുവനന്തപുരം (വിതുര), തിരുപ്പതി, പുണെ, മൊഹാലി, ഭോപ്പാൽ, ബർഹാംപൂർ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് െഎസറുകൾ പ്രവർത്തിക്കുന്നത്.കേന്ദ്ര മനുഷ്യവിഭവ വികസനമന്ത്രാലയത്തിൻ കീഴിലുള്ള ഇൗ സ്ഥാപനങ്ങളിൽ ഇൻറർഡിസിപ്ലിനറി വിഷയങ്ങളിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. െഎസറുകളിൽ അഞ്ചുവർഷത്തെ ഫുൾടൈം റസിഡൻഷ്യൽ ബി.എസ്-എം.എസ് കോഴ്സുകളിലേക്കുള്ള 2018 വർഷത്തെ പ്രവേശനത്തിന് കടമ്പകളേറെയാണ്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് മുതലായ ശാസ്ത്രവിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/തത്തുല്യ ബോർഡിെൻറ 2017 വർഷത്തെ പരീക്ഷയിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. 2018ൽ ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഇതിനുപുറമെ ഇനി പറയുന്ന ഏതെങ്കിലുമൊരു യോഗ്യത കൂടി കൈവരിക്കണം.
2018-19 അധ്യയന വർഷത്തേക്ക് പ്രാബല്യമുള്ള കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY) ഫെേലാഷിപ് യോഗ്യത നേടണം. മാത്രമല്ല തെരഞ്ഞെടുപ്പിനായുള്ള കട്ട് ഒാഫ് മാർക്കിെൻറ പരിധിയിൽപെടുകയും വേണം.
െഎ.െഎ.ടി ജെ.ഇ.ഇ അഡ്വാൻസ്ഡ് 2018 റാങ്ക്ലിസ്റ്റിൽ സ്ഥാനം പിടിക്കണം.
ഹയർ സെക്കൻഡറി തലത്തിലും സ്റ്റേറ്റ്/സെൻട്രൽ ബോർഡ് (SCB) പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കണം. മാത്രമല്ല, ഇൗ വിഭാഗത്തിൽപെടുന്നവർ 2018 ജൂണിൽ നടക്കുന്ന െഎസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടുകയും വേണം.
െഎസറുകളിൽ ബി.എസ്-എം.എസ് ഇരട്ട ബിരുദ പ്രവേശനത്തിനായുള്ള ആപ്ലിക്കേഷൻ പോർട്ടൽ www.iiseradmission.in 2018 മേയിൽ സജ്ജമാകുേമ്പാൾ അപേക്ഷിക്കാം. അപേക്ഷ ഫീസായി 2000 രൂപയാണ് അടക്കേണ്ടിവരുക. പട്ടികജാതി/ വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 1000 രൂപ മതിയാകും. പ്രവേശനത്തിന് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.