ഐ.ഐ.എം.സിയിൽ പി.എച്ച്.ഡി പ്രവേശനം അപേക്ഷ ഓൺലൈനിൽ ജനുവരി 30 വരെ
text_fieldsഐ.ഐ.എം.സി
കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഐ.ഐ.എം.സി) 2025-26 വർഷത്തെ പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനിൽ ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ കീഴിലുള്ള സ്ഥാപനമാണിത്. ഫുൾടൈം പ്രോഗ്രാമിൽ 18, പാർട്ട് ടൈം പ്രോഗ്രാമിൽ നാലു എന്നിങ്ങനെയാണ് സീറ്റുകൾ. ഗവേഷണ പഠന മേഖലകൾ -മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, പ്രിന്റ് ആൻഡ് ഇലക്ട്രോണിക് മീഡിയ, അഡ്വർടൈസിങ് ആൻഡ് പബ്ലിക് റിലേഷൻസ്, കോർപറേറ്റ് കമ്യൂണിക്കേഷൻ ആൻഡ് ബ്രാൻഡ് ബിൽഡിങ്, സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ, മീഡിയ ഇൻഡസ്ട്രി മാനേജ്മെന്റ്, ജേണലിസം സ്റ്റഡീസ്, പൊളിറ്റിക്കൽ കമ്യൂണിക്കേഷൻ, ഡിജിറ്റൽ മീഡിയ, സിനിമ ആൻഡ് ഡിസ്കേഴ്സ്, ഡാറ്റാ ജേണലിസം ആൻഡ് മീഡിയ അനലിറ്റിക്സ്, ഡവലപ്മെന്റ് കമ്യൂണിക്കേഷൻ, ഗവൺമെന്റ് കമ്യൂണിക്കേഷൻ, ഹെൽത്ത് കമ്യൂണിക്കേഷൻ, വിഷ്വൽ കമ്യുണിക്കേഷൻ.
യോഗ്യത: മാസ് കമ്യൂണിക്കേഷൻ/ ജേണലിസം/ മീഡിയ ആൻഡ് കമ്യുണിക്കേഷൻ/ അനുബന്ധ വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എം.ഫിൽ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത മാർക്കിളവ് ലഭിക്കും. യു.ജി.സി നെറ്റ് ജെ.ആർ.എഫ്/പി.എച്ച്.ഡി അഡ്മിഷൻ യോഗ്യത നേടിയിരിക്കണം. അഭിമുഖം നടത്തിയാണ് സെലക്ഷൻ.
പാർട്ട് ടൈം പി.എച്ച്.ഡിക്ക് ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം കൂടി വേണം. യു.ജി.സി-നെറ്റ് യോഗ്യതയില്ലാത്തവർ ഐ.ഐ.എം.സി നടത്തുന്ന പ്രവേശന പരീക്ഷയെഴുതണം. പ്രവേശന വിജ്ഞാപനവും വിവരണ പത്രികയും https://iimc.gov.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

