റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (െഎ.െഎ.എം) 2018 ജൂണിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് (PGDHRM) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി മാർച്ച് ഏഴുവരെ സ്വീകരിക്കും.
www.iimranchi.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാത്ത ബിരുദം. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 45 ശതമാനം മതി) ഉള്ളവർക്ക് അപേക്ഷിക്കാം. 2018 ജൂണിൽ യോഗ്യത നേടാൻ കഴിയുന്നവരെയും പരിഗണിക്കും.
െഎ.െഎ.എം-സി.എ.ടി സ്കോർ നേടിയിട്ടുള്ളവരാകണം. അപേക്ഷഫീസ് 1800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 900 രൂപ മതി. അപേക്ഷയുടെ പ്രിൻറൗട്ട് കൈവശം കരുതണം. തെരഞ്ഞെടുപ്പ്: െഎ.െഎ.എം-സി.എ.ടി സ്കോർ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷക്കും വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കും.
ബംഗളൂരു, മുംബൈ, ന്യൂഡൽഹി, റാഞ്ചി എന്നിവിടങ്ങളിൽ വെച്ചാണ് ഇത് നടത്തുക.
ക്യാറ്റ് സ്കോറിന് 20 ശതമാനം, ഇൻറർവ്യൂവിന് 35 ശതമാനം, എഴുത്തുപരീക്ഷക്ക് 20 ശതമാനം പ്രൊഫൈലിന് 25 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകിയാണ് തെരഞ്ഞെടുപ്പ്.
പി.ജി.ഡി.എച്ച്.ആർ.എം പ്രവേശനം സംബന്ധിച്ച സംശയ നിവാരണത്തിന് admission.it@iimranchi.ac.in എന്ന ഇ-മെയിലിലും Admission office, IIM, Ranchi-834008, Jharkhand, ഫോൺ: 91-651-2280113 (Extn. 112) ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.iimranchi.ac.inൽ ലഭിക്കും.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് എക്സിക്യൂട്ടിവ് /മാനേജീരിയൽ തസ്തികയിൽ കോർപറേറ്റ് കമ്പനികളിലും മറ്റും ജോലി ലഭിക്കും.