Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.​ഐ.​എം...

ഐ.​ഐ.​എം ‘കാ​റ്റ്’ര​ജി​സ്ട്രേ​ഷ​ൻ

text_fields
bookmark_border
ഐ.​ഐ.​എം ‘കാ​റ്റ്’ര​ജി​സ്ട്രേ​ഷ​ൻ
cancel

കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ 20 ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മു​ഴു​സ​മ​യ മാ​നേ​ജ്മെ​ന്റ് പി.​ജി/​എം.​ബി.​എ, ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (ഐ.​ഐ.​എം കാ​റ്റ് 2023) ദേ​ശീ​യ​ത​ല​ത്തി​ൽ മൂ​ന്ന് സെ​ഷ​നു​ക​ളി​ലാ​യി ന​വം​ബ​ർ 26ന് ​ന​ട​ത്തും. www.iimcat.ac.inൽ ​ആ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ പ​ത്തു​മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, കൊ​ല്ലം, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. സെ​പ്റ്റം​ബ​ർ 13 വൈ​കീ​ട്ട് അ​ഞ്ചി​ന് ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും. ഫീ​സ്: 2400. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യു.​ഡി 1200 മ​തി. പ​രീ​ക്ഷ​ക്കാ​യി മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ ഏ​തെ​ങ്കി​ലും ആ​റ് ​ന​ഗ​ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാം. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ ബി​രു​ദം. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യു.​ഡി 45 ശ​ത​മാ​നം മ​തി. അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ആ​റ് മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ൽ വെ​ർ​ബ​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ് റീ​ഡി​ങ് കോം​പ്രി​ഹെ​ൻ​ഷ​ൻ, ​േഡ​റ്റ ഇ​ന്റ​ർ​പ്രെ​റ്റേ​ഷ​ൻ ആ​ൻ​ഡ് ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്, ക്വാ​ണ്ടി​റ്റേ​റ്റി​വ് എ​ബി​ലി​റ്റി എ​ന്നി​ങ്ങ​നെ മൂ​ന്ന് സെ​ഷ​നു​ക​ളു​ണ്ടാ​വും.

ഒ​ക്ടോ​ബ​ർ 25നും ​ന​വം​ബ​ർ 26നു​മി​ട​ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.iimcat.ac.inൽ. ​മ​റ്റു നി​ര​വ​ധി പ്ര​മു​ഖ മാ​നേ​ജ്മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും മാ​നേ​ജ്മെ​ന്റ് പി.​ജി പ്ര​വേ​ശ​ന​ത്തി​ന് ഐ.​ഐ.​എം കാ​റ്റ് സ്കോ​ർ പ​രി​ഗ​ണി​ക്കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIMCAT Registration
News Summary - IIM 'CAT' Registration
Next Story