Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
IIM Ahmedabad
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅഹ്​മദാബാദ്​...

അഹ്​മദാബാദ്​ ഐ.ഐ.എമ്മിൽ ​മാനേജ്​മെന്‍റ്​ പഠനത്തിന്​ ഭഗവത്​ ഗീതയും

text_fields
bookmark_border

അഹ്​മദാബാദ്​: ​ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെന്‍റ്​ അഹ്​മദാബാദിൽ പഠന വിഷയമായി ഭഗവത്​ ഗീതയും. 'അണ്ടർസ്റ്റാൻഡിങ്​ ഭഗവത്​ ഗീത' (Understanding Bhagavad Gita) എന്ന പേരിൽ ഓൺലൈൻ ലീഡർഷിപ്പ്​ കോഴ്​സാണ്​ ഐ.ഐ.എം പഠിപ്പിക്കുക.

ഭഗവത്​ ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നവയെ ബിസിനസ്​ മോഡലുകളായി ബന്ധി​പ്പി​ച്ച്​​ നൈതിക മാനേജ്​മെന്‍റ്​ രീതിയിൽ പഠിപ്പിക്കുകയാണ്​ ലക്ഷ്യമെന്ന്​ ഐ.ഐ.എം പറഞ്ഞു. മാനേജ്​മെന്‍റ്​ ടെക്​നിക്കുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ വേണ്ടിയുള്ളതാണ്​ ഈ കോഴ്​സ്​. കോഴ്​സിൽ ചേരണമെങ്കിൽ കുറഞ്ഞത്​ അഞ്ചുവർഷം പ്രവൃത്തി പരിചയം വേണം​. നവംബർ 29 വരെയാണ്​ രജിസ്​ട്രേഷൻ. കോഴ്​സിന്​ 64,000 രൂപയാണ്​ ഫീസ്​.

'പഠിതാക്കള​ുടെ വർക്കിങ്​ ഷെഡ്യൂൾ കണക്കിലെടുത്ത്​ ഡിസംബർ 13 മുതൽ 22വരെ വൈകുന്നേരം ആറുമുതൽ ഒമ്പതുവരെ സൂം പ്ലാറ്റ്​​േഫാമിലൂടെയാണ്​ കോഴ്​സ്​ പഠിപ്പിക്കുക. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കോഴ്​സിൽ ആഴ​്​ചയിൽ ആറ്​ സെഷനുകൾ ഉണ്ടാകും' -ഐ​.​െഎ.എം എജൂക്കേഷൻ എക്​സിക്യൂട്ടീവ്​ കൃഷ്​ണ ധമേച്ച പറഞ്ഞു.

'കോഴ്​സ്​ തീരു​േമ്പാൾ 100 ശതമാനം ഹാജർ നേടിയവർക്ക്​ ഐ.ഐ.എം സർട്ടിഫിക്കറ്റ്​ നൽകും. പ്രഫ. സുനിൽ മഹേശ്വരിയുടെ അധ്യക്ഷതയിലാണ്​ ​കോഴ്​സ്​ നടത്തുക. കോർപറേറ്റ്​ ലോകവും ഭഗവത്​ ഗീതയുമെന്ന വിഷയത്തിൽ അവർ നിർദേശം നൽകും' -ധമേച്ച കൂട്ടി​ച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIM AhmedabadBhagavad Gita
News Summary - IIM Ahmedabad launches online certificate course Understanding Bhagavad Gita
Next Story