ഐ.ഐ.ഐ.ടി.എം-കെയിൽ പി.ജി., എംഫിൽ ഓൺലൈൻ അപേക്ഷ മേയ് 22നകം
text_fieldsകേരള സർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ടെക്നോപാ ർക്കിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ് മെൻറ്-കേരള (ഐ.ഐ.ഐ.ടി.എം-കെ) ജൂലൈയിൽ ആരംഭിക്കുന്ന ഇനി പറയുന്ന കോഴ്സുകളിലേക്ക് അ പേക്ഷ ക്ഷണിച്ചു.
1. എം.എസ്സി-കമ്പ്യൂട്ടർ സയൻസ്: സ്പെഷലൈസേഷനുകൾ- സൈബർ സെക്യൂരിറ്റി (40 സീറ്റ്), മെഷ്യൻ ഇൻറലിജൻസ് (30), ഡാറ്റ അനലിറ്റിക്സ് (30), ജിയോസ്പേഷൽ അനലിറ്റിക്സ് (30).
യോഗ്യത: മാത്തമറ്റിക്സ് ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ സയൻസ്/എൻജിനീയറിങ്/ടെക്നോളജി ബിരുദം. എം.എസ്സി ജിയോ സ്പെഷൽ അനലിറ്റിക്സ് പ്രവേശനത്തിന് ജിയോ സയൻസിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തവരെയും പരിഗണിക്കും.
2. എംഫിൽ കമ്പ്യൂട്ടർ സയൻസ്, സീറ്റുകൾ 15, യോഗ്യത: എം.എസ്സി/എം.സി.എ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടേഷനൽ സയൻസ്/ജിയോ-ഇൻഫാർമാറ്റിക്സ്). യോഗ്യത പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി. മൂന്ന് പേപ്പറിൽ കുറയരുത്.
3. എംഫിൽ ഇക്കോളജിക്കൽ ഇൻഫമാറ്റിക്സ്: ഒഴിവുകൾ 15. യോഗ്യത: എം.എസ്സി നാച്വറൽ സയൻസ് (ബോട്ടണി, സുവോളജി, എൻവയോൺമെൻറൽ സയൻസ് ആൻഡ് പ്ലാൻറ് സയൻസ്) അല്ലെങ്കിൽ ഫിസിക്കൽ സയൻസ്.വിശദവിവരങ്ങൾ www.IIItmk.a.in/admissionൽ ലഭിക്കും. അപേക്ഷ മേയ് 22നകം സമർപ്പിക്കണം. ജൂൺ 13ന് എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, പെരിന്തൽമണ്ണ, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത, ഭോപാൽ, ലഖ്നോ, പട്ന എന്നീ കേന്ദ്രങ്ങളിലായി നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.