Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇഗ്​നോ: ഒാൺലൈൻ അപേക്ഷ...

ഇഗ്​നോ: ഒാൺലൈൻ അപേക്ഷ തീയതി 15 വരെ നീട്ടി

text_fields
bookmark_border
ഇഗ്​നോ: ഒാൺലൈൻ അപേക്ഷ തീയതി 15 വരെ നീട്ടി
cancel

കൊ​ച്ചി: ഇന്ദിര ഗാന്ധി ഒാപൺ യൂനിവേഴ്​സിറ്റിയുടെ ജനുവരി 2018 സെഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്​സുകൾക്ക്​ ഒാൺലൈൻ അപേക്ഷിക്കാവുന്ന തീയതി ഇൗ മാസം 15 വരെ നീട്ടി. ഇഗ്​നോയുടെ വിവിധ സർട്ടിഫിക്കറ്റുകൾ, ഡിപ്ലോമ, ​ഡിഗ്രി, മാസ്​റ്റർ ഡിഗ്രി പ്രോഗ്രാമുകൾ എന്നിവക്കാണ്​ ഇപ്പോൾ അ​േപക്ഷിക്കാവുന്നത്​. വ്യത്യസ്​ത വിഷയങ്ങളിൽ ബിരുദാനന്തര കോഴ്​സുകൾ നടത്തുന്നുണ്ട്.

സയൻസ്​, ആർട്​സ്​, ടൂറിസം സ്​​റ്റഡീസ്​, കോമേഴ്​സ്​, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി ആൻഡ്​ ഇൻഫർമേഷൻ സയൻസ്​, സോഷ്യൽ വർക്ക്​ വിഷയങ്ങളിൽ ബിരുദപഠനത്തിനും വ്യത്യസ്​ത ഡിപ്ലോമ സർട്ടിഫിക്കറ്റ്​ ​പ്രോഗ്രാമുകൾക്കും ബാച്ചിലർ പ്രി​േപ്രറ്ററി ​പ്രോഗ്രാമിനും (ബി.പി.പി) ഇപ്പോൾ അപേക്ഷിക്കാം.

മിക്ക പ്രോഗ്രാമുകൾക്കും ഒാൺലൈനിലൂടെയാണ്​ അപേക്ഷ സമർപ്പി​േക്കണ്ടത്​. വിശദ വിവരങ്ങൾക്കും ഒാൺലൈൻ അപേക്ഷകൾക്കും www.ignou.ac.in വെബ്​സൈറ്റോ https://onlineadmission.ignou.ac.in അഡ്​മിഷൻ ലി​േങ്കാ സന്ദർശിക്കുക.
ഇഗ്​നോ കൊച്ചിൻ മേഖല കേന്ദ്രത്തിൽ എല്ലാ പ്രവൃത്തിദിവസവും രാവിലെ 10.30 മുതൽ 11.30 വരെയും വൈകീട്ട്​ മൂന്നുമുതൽ നാലുവരെയും പ്രീ അഡ്​മിഷൻ കൗൺസലിങ്​ ഒരുക്കിയിട്ടുണ്ട്​. ജനുവരി 2018 സെഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്​സുകൾക്ക്​ പ്രവേശനം ആഗ്രഹിക്കുന്നവരുടെ സൗകര്യത്തിന്​ ​ഒാൺലൈൻ ഹെൽപ്​ ഡെസ്​ക്​ കൊച്ചി മേഖല കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newsEducation News
News Summary - IGNOU:Online Application-Education News
Next Story