ന്യൂഡൽഹി: ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 16 വരെ നീട്ടി. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നീ തലങ്ങളിലായി നിരവധി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ഒാപൺ മാറ്റ് എൻട്രൻസിൽ യോഗ്യത നേടിയാണ് എം.ബി.എക്ക് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങർ http://www.ignou.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. https://ignouadmission.samarth.edu.in എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്.