Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.സി.എസ്.ഇ, ഐ.എസ്.സി...

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലം; വിജയശതമാനം 99 ശതമാനത്തിന് മുകളിൽ, തിളങ്ങി പെൺകുട്ടികൾ

text_fields
bookmark_border
Exam  results
cancel

ന്യൂഡൽഹി: ഐ.സി.എസ്.ഇ 10ാം ക്ലാസ്, ഐ.എസ്.സി 12ാം ക്ലാസ് പരീക്ഷയിൽ വിജയശതമാനം 99 ശതമാനത്തിന് മുകളിൽ. ഐ.സി.എസ്.ഇയിൽ 99.18 ആണ് വിജയശതമാനം. ഐ.എസ്.സിയിൽ 99.13 ശതമാനവും.

പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. ഐ.സി.എസ്.ഇയിൽ 99.46 ശതമാനം പെൺകുട്ടികൾ വിജയിച്ചു. 98.93 ശതമാനമാണ് ആൺകുട്ടികൾ. ഐ.എസ്.സിയിൽ 99.48 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ 98.91 ആണ് ആൺകുട്ടികളുടെ വിജയശതമാനം.

ഐ.എസ്.സിയിൽ 99.87 ശതമാനം വിജയത്തോടെ ദക്ഷിണ മേഖല ഒന്നാംസ്ഥാനത്തെത്തി. പശ്ചിമമേഖലയിൽ 99.55 ശതമാനമാണ് വിജയം. ഐ.സി.എസ്.ഇയിൽ 99.85 ശതമാനത്തോടെ പശ്ചിമമേഖല ഒന്നാം സ്ഥാനത്തും 99.81 ശതമാനം വിജയത്തോടെ ദക്ഷിണമേഖല രണ്ടാംസ്ഥാനത്തുമെത്തി.

1,553 സ്കൂളുകളിലായി നടന്ന ഐ.എസ്‌.സി (ക്ലാസ് 12) പരീക്ഷ 1,03,316 പേരാണ് എഴുതിയത്. ഇതിൽ 54,118 ആൺകുട്ടികളും 49,198 പെൺകുട്ടികളും ഉൾപ്പെടുന്നു. 2,957 സ്കൂളുകളിൽ നടന്ന ഐ.സി.എസ്.ഇ (ക്ലാസ് 10) പരീക്ഷ 2,58,721 പേരാണ് എഴുതിയത്. ഇതിൽ 1,37,503 പേർ ആൺകുട്ടികളും 1,21,218 പേർ പെൺകുട്ടികളുമാണ്.

ഫലങ്ങളിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് മേയ് ഒന്നുമുതൽ നാലുവരെ സി.ഐ.എസ്.സി.ഇ സർവീസ് പോർട്ടൽ വഴി പുനപരിശോധനക്ക് അപേക്ഷിക്കാം. കൂടാതെ, സ്കോറുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മേയ് എട്ടിനും 14 നും ഇടയിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യാം. 2026 ജൂൺ 15 മുതലാണ് ഇംപ്രൂവ്മെന്റ് പരീക്ഷ ആരംഭിക്കുക. ജൂലൈ അവസാന വാരത്തോടെ ഫലം പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSEISCisc resultsICSE Class 10CISCE Result
News Summary - ICSE ISC Result Girls Outshine Boys Pass Percentage Crosses 99percent In Both Exams
Next Story