Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightെഎ.​സി.​എ​സ്.​ഇ, ​...

െഎ.​സി.​എ​സ്.​ഇ, ​ െഎ.​എ​സ്.​സി  മാ​ർ​ക്ക്​ ഷീ​റ്റുകൾ  ഡി​ജി​റ്റ​ലാകുന്നു

text_fields
bookmark_border
െഎ.​സി.​എ​സ്.​ഇ, ​ െഎ.​എ​സ്.​സി  മാ​ർ​ക്ക്​ ഷീ​റ്റുകൾ  ഡി​ജി​റ്റ​ലാകുന്നു
cancel

കൊ​ൽ​ക്ക​ത്ത: ​െഎ.​സി.​എ​സ്.​ഇ, ​െഎ.​എ​സ്.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ക്ക്​ ഷീ​റ്റി​െൻറ ഡി​ജി​റ്റ​ൽ പ​തി​പ്പ്​ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ കൗ​ൺ​സി​ൽ ഫോ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ക്​​സാ​മി​നേ​ഷ​ൻ​സ്​ (സി.​െ​എ.​എ​സ്.​സി.​ഇ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഗെ​റി അ​ര​തൂ​ൺ അ​റി​യി​ച്ചു. മു​മ്പ്​ വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക്​​ലി​സ്​​റ്റി​​െൻറ ഹാ​ർ​ഡ്​ കോ​പ്പി ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

 ഇ​നി​മു​ത​ൽ http://digilocker.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ​ശേ​ഷം മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കി​യാ​ൽ മാ​ർ​ക്ക്​​ലി​സ്​​റ്റി​​െൻറ യ​ഥാ​ർ​ഥ രൂ​പം ല​ഭ്യ​മാ​കും. ഇൗ ​വ​ർ​ഷം മു​ത​ൽ പാ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ​യും മാ​ർ​ക്ക്​ വി​വ​ര​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ൽ ഒ​പ്പോ​ടു​കൂ​ടി​യ പ​ക​ർ​പ്പു​ക​ളും ല​ഭ്യ​മാ​ക്കും. ​െഎ.​എ​സ്.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മൈ​ഗ്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ങ്ങ​നെ ല​ഭി​ക്കും. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഒാ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും പേ​രി​ലു​ള്ള ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കും. 

ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ​െഎ.​ടി വ​കു​പ്പു​മാ​യി ചേ​ർ​ന്ന്​ സി.​െ​എ.​എ​സ്.​ഇ, ​െഎ.​സി.​എ​സ്.​ഇ 10ാം ക്ലാ​സ്, ​െഎ.​എ​സ്.​സി 12ാം ക്ലാ​സ്​ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഡി​ജി ലോ​ക്ക​ർ സൗ​ക​ര്യം ഒ​രു​ക്കും. ഇൗ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ആ​ധാ​ർ ന​മ്പ​ർ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Show Full Article
TAGS:ICSE ISC mark list 
Web Title - icse isc mark list
Next Story