ഹൈദരാബാദ് സ്വദേശിനിക്ക് 83 ലക്ഷം രൂപയുടെ ഇൻഫോസിസ് പുരസ്കാരം
text_fieldsഹൈദരാബാദ്: യു.എസിലെ കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറും ഹൈദരാബാദ് സ്വദേശിയുമായ കരുണ മന്ദേനക്ക് 2023ലെ ഇൻഫോസിസ് പുരസ്കാരം. സാമൂഹിക ശാസ്ത്രത്തിന് കരുണ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. പുരസ്കാര ചടങ്ങ് ബംഗളൂരുവിൽ നടക്കും.
സ്വർണമെഡലും ഒരു ലക്ഷം യു.എസ് ഡോളറും (ഏകദേശം 83,15,050 രൂപ ) ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ്, ലൈഫ് സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് മേഖലകളിലുള്ളവർക്കാണ് പുരസ്കാരം നൽകുന്നത്.
കരുണക്ക് പുറമെ ഐ.ഐ.ടി-കാൺപൂർ പ്രഫസർമാരായ സച്ചിദാനന്ദ് ത്രിപാഠി, അരുൺ കുമാർ ശുക്ല, സയൻസ് ഗാലറി ബംഗളൂരു സ്ഥാപക ഡയറക്ടർ ജാഹ്നവി ഫാൽക്കി, ഫെർണോൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ജോയിന്റ് പ്രൊഫസറായ ഭാർഗവ് ഭട്ട് എന്നിവരും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

