ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാണ്‍പൂര്‍, ഖരഖ്പൂര്‍, റൂര്‍ക്കി, മുംബൈ എന്നിവിടങ്ങളില്‍ 2017 -18 വര്‍ഷത്തെ മാനേജ്മെന്‍റ് പി.ജി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഈ മാസം 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഐ.ഐ.ടി കാണ്‍പൂരിലെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മാനേജ്മെന്‍റ് എന്‍ജിനീയറിങ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ) കോഴ്സില്‍ മാനുഫാക്ചറിങ് മാനേജ്മെന്‍റ് മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് എന്നീ സ്പെഷലൈസേഷനുകളാണുള്ളത്. കാറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും മധ്യേ ഗ്രൂപ് ചര്‍ച്ചയും ഇന്‍റര്‍വ്യൂവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ഇതിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് ഫെബ്രുവരി 17ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഗ്രൂപ് ചര്‍ച്ച/ ഇന്‍റര്‍വ്യൂ എന്നിവയുടെ ഫലം മേയ് ആദ്യവാരം അറിയിക്കും. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iitk.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഐ.ഐ.ടി ഖരഖ്പൂരിന്‍െറ വിനോദ് ഗുപ്ത സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് നടത്തുന്ന രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കില്‍ (6.5 CGPA) കുറയാത്ത എന്‍ജിനീയറിങ്, ടെക്നോളജി ബാച്ചിലേഴ്സ് ഡിഗ്രിക്കാരും സയന്‍സ് ഇക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളില്‍ (മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ബാച്ചിലേഴ്സ് ഡിഗ്രി തലത്തില്‍ പഠിച്ചിരിക്കണം) മാസ്റ്റേഴ്സ് ഡിഗ്രിയെടുത്തവരുമാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി, വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് അല്ളെങ്കില്‍ ആറ് സി.ജി.പി.എ യോഗ്യതാപരീക്ഷക്കുള്ള പക്ഷം അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള കാറ്റ്/ജിമാറ്റ് സ്കോര്‍ ഉണ്ടായിരിക്കണം. കാറ്റ്, ജിമാറ്റ് സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി 2017 മാര്‍ച്ച് ഒന്നിനും ഏപ്രില്‍ ആറിനും മധ്യേ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഗ്രൂപ് ചര്‍ച്ചയും അഭിമുഖവും നടത്തും. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.som.iitkgp.ernet.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്. ഗ്രൂപ് ചര്‍ച്ച/ പേഴ്സണല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ ഫലം മേയ് രണ്ടിന് പ്രസിദ്ധപ്പെടുത്തും.
ഐ.ഐ.ടി റൂര്‍ക്കിയുടെ എം.ബി.എ പ്രവേശനത്തിന് www.iitr.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയകളും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.ഐ.ഐ.ടി ബോംബെയുടെ ഷൈലേഷ് ജെ. മത്തേ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് നടത്തുന്ന രണ്ടുവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് മാനേജ്മെന്‍റ് (M.Mgt) പ്രോഗ്രാം പ്രവേശനത്തിന് ഏതെങ്കിലും ഡിസിപ്ളിനില്‍ 60 ശതമാനം മാര്‍ക്കില്‍ (6.5 CGPA) കുറയാത്ത ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, വര്‍ഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷക്ക് 55 ശതമാനം മാര്‍ക്ക് (6 CGPA) മതിയാകും.
സി.എ/സി.എം.എ/സി.എസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ഇതിനുപുറമെ പ്രാബല്യത്തിലുള്ള ഐ.ഐ.എ - കാറ്റ്/ ജിമാറ്റ് സ്കോര്‍ ഉണ്ടായിരിക്കണം.
കാറ്റ്/ജിമാറ്റ് സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി ഗ്രൂപ് ചര്‍ച്ച, എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.som.iitb.ac.in/ Admission -2017 എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2017 2:13 AM GMT Updated On
date_range 2017-01-21T07:43:44+05:30ഐ.ഐ.ടി കാണ്‍പൂരിലും ഖരഖ്പൂരിലും എം.ബി.എ
text_fieldsNext Story