തൃശൂർ: വിദ്യാഭ്യാസം െതാഴിൽ പരിശീലനത്തിൽ ഉൗന്നിയായിരിക്കണമെന്ന നിർദേശം പ്രായോഗികമാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ലയനം തുടങ്ങി. രണ്ടു വർഷം കൊണ്ട് കേരളത്തിലെ വി.എച്ച്.എസ്.ഇ സ്കൂളുകൾ പൂർണമായും ഹയർ സെക്കൻഡറിയുടെ കീഴിലാകും. 2020നകം തൊഴിൽ നൈപുണ്യ പരിശീലനമായ നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ.എസ്.ക്യു.എഫ്) എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും നടപ്പാക്കുന്നതിെൻറ ഭാഗമാണിത്.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഇറങ്ങിയ പ്രോസ്പെക്ടസിൽ സംസ്ഥാനത്തെ 66 വി.എച്ച്.എസ്.ഇ സ്കൂളുകളിലേക്ക് എച്ച്.എസ്.എസ് പോർട്ടൽ വഴി അപേക്ഷിക്കാനാണ് നിർദേശം. പരീക്ഷ സിലബസും സർട്ടിഫിക്കറ്റുമെല്ലാം ഹയർ സെക്കൻഡറിയാണ് നൽകുന്നത്്. സംസ്ഥാനത്ത് 389 സ്കൂളുകളിലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി സിലബസുള്ളത്. അടുത്ത വർഷത്തോടെ കൂടുതൽ സ്കൂളുകൾ ഹയർ സെക്കൻഡറി ആകുന്നതോടെ വി.എച്ച്.എസ്.ഇ പൂർണമായും ഇല്ലാതാകും. ഹയർ സെക്കൻഡറി വിദ്യാർഥികൾ പഠനത്തോടൊപ്പം ഒരു തൊഴിൽ അഭ്യസിക്കണമെന്ന് കേന്ദ്രസർക്കാർ 2009 ലാണ് തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ നാലു സംസ്ഥാനങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കി. പിന്നീട് ഇത് എല്ലായിടത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
എൻ.എസ്.ക്യു.എഫ് നടപ്പാക്കിയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിെൻറ വിദ്യാഭ്യാസഫണ്ടുകൾ ലഭിക്കുകയുള്ളൂ. അതിനാലാണ് 2020 നകം പദ്ധതി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.