തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം തിങ്കഴാഴ്ച രാത്രി ഏഴുമണിയോടെ ആരംഭിച്ചു. ആദ്യത്തെ ഒരുമണിക്കൂറിൽ 1200ഒാളം അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ വെബ്സൈറ്റിൽ അേപക്ഷ സമർപ്പണത്തിനുള്ള ലിങ്ക് ലഭ്യമാകുമെന്ന് അറിയിെച്ചങ്കിലും സാേങ്കതിക കാരണങ്ങളാണ് വൈകിയത്.
അപേക്ഷ സമർപ്പണത്തിന് തയാറാക്കിയ www.hscap.kerala.gov.in എന്ന വെബ്സൈറ്റ് ഇക്കുറി െഎ.ടി മിഷെൻറ ക്ലൗഡ് സെർവറുമായി ബന്ധിപ്പിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽപേർ ഒരേസമയം സന്ദർശിച്ചാൽ സൈറ്റ് മന്ദഗതിയിലാകാതിരിക്കുന്നതടക്കം േപാരായ്മകൾ ഒഴിവാക്കുന്നതിനായാണിത്. ഇത് സംബന്ധിച്ച സേങ്കതിക നടപടിക്രമങ്ങൾ മൂലമാണ് അപേക്ഷസമർപ്പണം ആരംഭിക്കാൻ വൈകിയത്. വൈകീട്ട് നാലുമുതൽ തന്നെ അപേക്ഷ സമർപ്പിക്കാൻ വെബ്സൈറ്റിൽ തിരക്ക് തുടങ്ങിയിരുന്നു. എന്നാൽ, ലിങ്ക് ലഭ്യമായത് ഏഴിനും.
അപേക്ഷക്ക് സ്വന്തമായോ പത്താംതരംവരെ പഠിച്ച ഹൈസ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രേയാജനപ്പെടുത്താം. ഇതിന് പുറേമ പ്രദേശത്തെ സർക്കാർ-എയ്ഡഡ് ഹയർെസക്കൻഡറി സ്കൂളുകളുടെ സഹായവും പ്രയോജനപ്പെടുത്താം. മേയ് 22നാണ് അവസാന തീയതി. ജൂൺ അഞ്ചിന് ആദ്യ ആലോട്ട്മെൻറും. ആദ്യ രണ്ട് അലോട്ട്മെൻറുകൾ പൂർത്തിയാക്കി ജൂൺ 14ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഇൗഘട്ടം പൂർത്തിയായാൽ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെൻററി അലോട്ട്മെൻറിലുടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ജൂലൈ 22ന് പ്രവേശന നടപടി അവസാനിപ്പിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2017 11:59 PM GMT Updated On
date_range 2017-05-09T14:15:13+05:30പ്ലസ് വൺ ഏകജാലകപ്രവേശനം: ഒാൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി
text_fieldsNext Story