രാജ്യത്തെ അഞ്ച് പ്രമുഖ ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇെക്കാല്ലം നടത്തുന്ന എം.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശനപരീക്ഷ മേയ് 19ന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ നടക്കും. അപേക്ഷ ഒാൺലൈനായി www.thims.gov.inൽ ഇേപ്പാൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 30 വരെ സ്വീകരിക്കും.
അപേക്ഷഫീസ് ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 200 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർക്ക് 450 രൂപ. ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ (എൻ.സി.എച്ച്.എം.സി.ടി) ആഭിമുഖ്യത്തിലാണ് എം.എസ്സി (എച്ച്.എ) പ്രവേശന പരീക്ഷ നടത്തുന്നത്. ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റിയുമായാണ് കോഴ്സ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.
യോഗ്യത: ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിൽ ബി.എസ്സി ഡിഗ്രി അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻറിൽ അംഗീകൃത ബാച്ചിലേഴ്സ് ബിരുദമുള്ളവർക്കും അവസാനവർഷ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2018 ഒക്ടോബർ 31നകം യോഗ്യത തെളിയിച്ചാൽ മതി.
ഇൗ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കുന്നവർക്ക് എൻ.സി.എച്ച്.എം.സി.ടിയോട് അഫിലിയേറ്റ് ചെയ്ത ചെന്നൈ, ബംഗളൂരു, പുസ (ന്യൂഡൽഹി), ലഖ്നോ, നോയിഡ, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് എം.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിൽ പ്രവേശനം ലഭിക്കുക. രണ്ടുവർഷത്തെ ഫുൾടൈം റഗുലർ കോഴ്സാണിത്. ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലക്കാവശ്യമായ എക്സിക്യൂട്ടിവ്/മാനേജർമാരെ വാർത്തെടുക്കുകയാണ് കോഴ്സിെൻറ മുഖ്യലക്ഷ്യം.
ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അധ്യാപകരാകാൻ ഏറെ അനുയോജ്യമായ കോഴ്സാണിത്. കൂടുതൽ വിവരങ്ങൾ www.thims.gov.in, www.nchm.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.