ടാലന്റ് ഹണ്ടുമായി ഹോളി ഗ്രേസ് അക്കാദമി എത്തും
text_fieldsകഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനും മികച്ച ഭാവി ഒരുക്കുന്നതിനും ടാലന്റ് ഹണ്ട് അഡ്മിഷൻ ടെസ്റ്റുമായി 'എജൂകഫേയിൽ'ഹോളി ഗ്രേസ് അക്കാദമി എത്തും. കോവിഡിന് മുമ്പ് തന്നെ ടെക്നോളജിയുടെ അനന്ത സാധ്യതകളുപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയ സ്കൂളാണ് തൃശൂർ ജില്ലയിലെ മാള ഹോളി ഗ്രേസ് അക്കാദമി സി.ബി.എസ്.ഇ റസിഡൻഷ്യൽ സ്കൂൾ. ശാന്തമായ ഗ്രാമാന്തരീക്ഷത്തിൽ പ്രകൃതിയോട് ചേർന്നുനിന്ന് മൾട്ടി മീഡിയ സംവിധാനങ്ങളുള്ള സ്മാർട്ട് ക്ലാസ് മുറികളും വൈഫൈ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമാണ് ഇവിടെ.
റസനൻസ് സ്റ്റഡി സെന്റർ
പ്ലസ് ടു പഠനത്തോടൊപ്പം രാജസ്ഥാൻ കോട്ട റസനൻസിന്റെ തൃശൂർ സ്റ്റഡി സെന്ററായ മാള ഹോളി ഗ്രേസ് അക്കാദമിയിൽ ഇന്റഗ്രേറ്റഡ് എൻട്രൻസ് കോച്ചിങ്ങിന് പ്രവേശനം നേടുന്നതിന് ഗൾഫ് മലയാളികൾക്ക് അസുലഭ അവസരമാണ് എജൂകഫേയിലെ ടാലന്റ് ഹണ്ടിലൂടെ നടക്കുന്നത്. ഇന്ത്യയിൽ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുടെ തലസ്ഥാനമാണ് രാജസ്ഥാനിലെ കോട്ട. കോട്ടയിലെ പ്രമുഖ കോച്ചിങ് കേന്ദ്രമാണ് റസനൻസ്. IIT- JEE/NEET മുതലായ മത്സര പരീക്ഷകളിൽ വിജയിക്കുന്നവരിലും ഉന്നത റാങ്കുകൾ കരസ്ഥമാക്കുന്നവരിലും മുന്തിയ പങ്ക് റസനൻസിനാണ്. ഈ സ്ഥാപനം തയാറാക്കുന്ന കോഴ്സ് മെറ്റീരിയലാണ് കേരളത്തിലെ പ്രമുഖ കോച്ചിങ് സെന്റർ അവരുടെ വിദ്യാർഥികൾക്ക് സ്റ്റഡി മെറ്റീരിയലായി നൽകുന്നത്. കോട്ട റസനൻസ് നേരിട്ട് കേരളത്തിൽ ഒരേ ഒരു സ്റ്റഡി സെന്റർ ആണ് നടത്തുന്നത്. അത് തൃശൂർ മാള യിലുള്ള ഹോളി ഗ്രേസ് അക്കാദമിയിലാണ്. ഹോളി ഗ്രേസ് കരിയർ എക്സലൻസിന്റെയും റസനൻസിന്റെയും സംയുക്ത സംരംഭമായ സ്റ്റഡി സെന്ററിൽ AIIMS/NEET, IIT-JEE, ICCP ഇന്റഗ്രേറ്റഡ് പ്രസ് ടു പ്രോഗ്രോം എന്നിവയിലാണ് പരിശീലനം നൽകുന്നത്. എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ ഫൗണ്ടേഷൻ കോഴ്സും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമും ലഭ്യമാണ്. വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ടാലന്റ് ഹണ്ട് ടെസ്റ്റിലൂടെയാണ് പ്രവേശനം.
കേരളത്തിലെ വലിയ ഇൻഡോർ സ്കേറ്റിങ് റിങ്ക് ഹോളിഗ്രേസിന്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന്റേയും മാനേജ്മെന്റിന്റെ ദീർഘ വീക്ഷണത്തിന്റെയും ഉദാഹരണമാണ്. സ്വിമ്മിങ് പൂൾ, അഡ്വഞ്ചർ പാർക്ക്, ഹോഴ്സ് റൈഡിങ്, റോളർ സ്കേറ്റിങ്, റോളർ ഹോക്കി, കരാട്ടേ, ഷൂട്ടിങ് തുടങ്ങിയവയെല്ലാം ഹോളി ഗ്രേസിന് അവകാശപ്പെടാവുന്ന നേട്ടങ്ങളാണ്. കേരളത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ സ്കൂളായ കോർലൈനുമായി ചേർന്ന് കുട്ടികൾക്ക് ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ഹോളിഗ്രേസിൽ ആരംഭിച്ചിട്ടുണ്ട്. ബാസ്കറ്റ് ബാൾ, വോളിബാൾ, ഖോഖോ, ബാഡ്മിന്റൺ, ടെന്നിസ്, ചെസ് തുടങ്ങിയവയിലെല്ലാം മികച്ച പരിശീലകരുടെ സേവനം സ്കൂളിൽ ലഭ്യമാണ്. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ തുടർച്ചയായി ഉന്നതവിജയം നേടുന്നതിന് പിന്നിൽ ഫൗണ്ടേഷനൽ സ്റ്റേജ് മുതൽ സെക്കൻഡറി സ്റ്റേജ് വരെയുള്ള എല്ലാ അധ്യാപകരുടെയും ജീവനക്കാരുടെയും അർപ്പണ ബോധവും ആത്മാർഥതയും കഠിനാധ്വാനവുമുണ്ട്.
പ്രിൻസിപ്പൽ ജോസ് ജോസഫ് ആലുങ്കൽ, വൈസ് പ്രിൻസിപ്പൽ ലിവിയ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കാദമിക ടീമാണ് പഠന-പാേഠ്യതര പ്രവർത്തനങ്ങൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: +91 6235461880, www.holygraceacademy.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

