Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമഴ: ആറ് ജില്ലകളിൽ...

മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

text_fields
bookmark_border
Heavy rain
cancel

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി ബുധനാഴ്ച തൃശൂർ, കാസർകോട്, കണ്ണൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കാസർകോട് ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിക്കുന്നതായി ജില്ല കലക്ടർ അറിയിച്ചു. അതേസമയം, കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

കണ്ണൂർ, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും ജില്ല കലക്ടർ ഫേസ്ബുക്കിൽ അറിയിച്ചു.

ഇടുക്കിയിൽ അതിശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ തുടങ്ങി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റമില്ല.

പരീക്ഷ മാറ്റിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

മാഹിയിലും അവധി

മാഹി: കാലവർഷം ശക്തമായ സാഹചര്യത്തിൽ മാഹി മേഖലയിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി.
മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidayrain update
News Summary - Holidays for educational institutes in Kasaragod district tomorrow
Next Story