Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലിപെരുന്നാൾ: കേരളത്തിലെ കോളജുകൾക്ക് നാളെ അവധി; ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് അവധി പ്രഖ്യാപിച്ചത്

text_fields
bookmark_border
ബലിപെരുന്നാൾ: കേരളത്തിലെ കോളജുകൾക്ക് നാളെ അവധി; ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് അവധി പ്രഖ്യാപിച്ചത്
cancel

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തിലെ കോളജുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് അവധി പ്രഖ്യാപിച്ചത്.

ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം ​നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഒരു ദിവസം മാത്രമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Holiday for colleges in Kerala tomorrow
Next Story