ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അപേക്ഷ ജുൺ രണ്ടിന് തുടങ്ങും
text_fieldsതിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി /വൊക്കേഷനൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് ജൂൺ 13നും ആദ്യ അലോട്ട്മെന്റ് ജൂൺ 19നും പ്രസിദ്ധീകരിക്കും. മൂന്ന് അലോട്ട്മെന്റുകൾ അടങ്ങിയ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടത്തിനു ശേഷം പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ആഗസ്റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.