ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ അപേക്ഷ സമർപ്പണം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം വെള്ളിയാഴ്ച തുടങ്ങും. അഡ്മിഷൻ പോർട്ടലിൽ വൈകീട്ട് നാലിനകം ഇതിനുള്ള സൗകര്യം ലഭ്യമാകും. ജൂൺ ഒമ്പതുവരെ അപേക്ഷ സമർപ്പിക്കാം.
അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in വഴി പ്രവേശിച്ച് ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ‘Click for Higher Secondary (Vocational) Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വി.എച്ച്.എസ്.ഇ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 19ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.