ഹയർസെക്കൻഡറി പുനർമൂല്യനിർണയ അപേക്ഷ 14 വരെ; സേ/ഇംപ്രൂവ്മെന്റ് ജൂൺ 12 മുതൽ
text_fieldsഹയർസെക്കൻഡറി പുനർമൂല്യനിർണയ അപേക്ഷ 14 വരെ
തിരുവനന്തപുരം: ഹയർസെക്കൻഡറി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കായി മേയ് 14നകം പരീക്ഷ എഴുതിയ സ്കൂളിലെ പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം. ഇരട്ട മൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവ ഉണ്ടാകില്ല.
സേ/ഇംപ്രൂവ്മെന്റ് ജൂൺ 12 മുതൽ
തിരുവനന്തപുരം: ഹയർസെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12 മുതൽ 20 വരെ നടത്തും. പരീക്ഷക്കായി മേയ് 15 വരെ മാതൃസ്കൂളിൽ അപേക്ഷിക്കാം. 600 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. സേ പരീക്ഷക്ക് പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് പേപ്പറിന് 150 രൂപയും പ്രാക്ടിക്കൽ ഉള്ളവക്ക് 175 രൂപയുമാണ് ഫീസ്. ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പേപ്പറൊന്നിന് 500 രൂപയാണ് ഫീസ്.
സമ്പൂർണ മാർക്ക് നേട്ടവുമായി 105 പേർ
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും (1200) നേടിയത് 105 വിദ്യാർഥികൾ. ഇതിൽ 93 പേരും പെൺകുട്ടികളാണ്. മുഴുവൻ മാർക്കും നേടിയ കുട്ടികളിൽ കൂടുതൽ പേരും തിരുവനന്തപുരം ജില്ലയിലാണ് -19 പേർ. 105 പേരിൽ 78 പേരും സയൻസ് ബാച്ചിൽ പഠിച്ചവരാണ്.

