Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ 12 മുതൽ

text_fields
bookmark_border
ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ 12 മുതൽ
cancel

തിരുവനന്തപുരം: ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറു ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തിൽ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തിയിരുന്നത് വിദ്യാർഥികളിൽ കടുത്ത മാനസിക സംഘർഷത്തിനും വലിയ പ്രയാസങ്ങൾക്കും കാരണമായിരുന്നു. ഈ വിഷമതകൾ ചൂണ്ടിക്കാട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്സീന് നിരവധി നിവേദനങ്ങളാണ് ലഭിച്ചത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഈ പ്രയാസങ്ങൾ ഗൗരവമായി പരിഗണിച്ച മന്ത്രി, ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള വിശദമായ ടൈംടേബിൾ ഉടൻ പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Higher Secondary First Year Improvement Exam from October 12
Next Story