ഹയര്‍ സെക്കൻഡറി ക്ലാസുകളില്‍ നിരീക്ഷണ കാമറ നിരോധിച്ചു

22:33 PM
12/07/2018
cc-cam1.jpg

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് വി​ല​ക്കി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി  ഡ​യ​റ​ക്ട​ര്‍ സ​ര്‍ക്കു​ല​ർ ഇ​റ​ക്കി. നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച സ്‌​കൂ​ളു​ക​ള്‍ ക്ലാ​സ് മു​റി​ക​ളി​ല്‍നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യ​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ല്‍ കാ​മ​റ സ്​​ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​​െൻറ നി​ര്‍ദേ​ശം നി​ല​വി​ലു​ണ്ട്. 

വീ​ഴ്ച വ​രു​ത്തു​ന്ന സ്‌​കൂ​ളു​ക​ള്‍ക്കും പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ക്കു​മെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Loading...
COMMENTS