Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയർ സെക്കൻഡറി: 10​...

ഹയർ സെക്കൻഡറി: 10​ ശതമാനം സമുദായ ക്വോട്ട ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
ഹയർ സെക്കൻഡറി: 10​ ശതമാനം സമുദായ ക്വോട്ട ഹൈകോടതി റദ്ദാക്കി
cancel

കൊ​ച്ചി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ​ പി​ന്നാ​ക്ക-​ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ മാ​നേ​ജ്​​മെ​ന്‍റു​ക​ൾ​ക്ക്​ കീ​ഴി​ലെ സ്കൂ​ളു​ക​ളി​ല​ല്ലാ​തെ സ​മു​ദാ​യ ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പി​ന്നാ​ക്ക-​ന്യൂ​ന​പ​ക്ഷ മാ​നേ​ജ്​​മെ​ന്‍റു​ക​ള​ല്ലാ​ത്ത സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ കീ​ഴി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ 10​ ശ​ത​മാ​നം സ​മു​ദാ​യ ക്വോ​ട്ട അ​നു​വ​ദി​ച്ച വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ്​ രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍റെ ഉ​ത്ത​ര​വ്.

സ്വ​കാ​ര്യ, എ​യ്​​ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ന്​ 20 ശ​ത​മാ​നം മാ​നേ​ജ്​​മെ​ന്‍റ്​ ക്വാ​ട്ട അ​നു​വ​ദി​ച്ച​തി​ന്​ പു​റ​മെ പി​ന്നാ​ക്ക-​ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ മാ​നേ​ജ്​​മെ​ന്‍റ്​ സ്കൂ​ളു​ക​ൾ​ക്ക്​ 20 ശ​ത​മാ​നം സീ​റ്റി​ലും അ​ല്ലാ​ത്ത സ​മു​ദാ​യ മാ​നേ​ജ്​​മെ​ന്‍റ്​ സ്​​കൂ​ളു​ക​ളി​ൽ 10​ ശ​ത​മാ​നം സീ​റ്റി​ലും ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ​ക്കാ​ർ​ക്ക്​ മെ​റി​റ്റ്​ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കാ​നും ജൂ​ലൈ ഏ​ഴി​ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഈ ​ര​ണ്ട്​ വി​ഭാ​ഗ​ത്തി​ലും പെ​ടാ​ത്ത​തും സ​മു​ദാ​യ​മേ​തെ​ന്ന്​ പ്ര​ഖ്യാ​പി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ്കൂ​ളു​ക​ൾ 20 ശ​ത​മാ​നം മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട​യി​ലൊ​ഴി​കെ മു​ഴു​വ​ൻ സീ​റ്റി​ലും കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​ക്രി​യ​യി​ലൂ​ടെ ഓ​പ​ൺ മെ​റി​റ്റ്​ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ട​ത്ത​ണ​മെ​ന്നും 2022-23 പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന പ്രോ​സ്​​പെ​ക്ട​സ്​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വും പ്രോ​സ്​​പെ​ക്ട​സും ചോ​ദ്യം ചെ​യ്ത്​ ന​ൽ​കി​യ ഒ​രു കൂ​ട്ടം ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

വ്യ​ക്തി​ക​ൾ, സൊ​സൈ​റ്റി​ക​ൾ, ട്ര​സ്റ്റു​ക​ൾ, ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി സാ​മു​ദാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​നേ​ജ്​​മെ​ന്‍റു​ക​ളാ​ണ്​ ത​ങ്ങ​ളു​ടെ 10​ ശ​ത​മാ​നം സീ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട എ​ല്ലാ സ്വ​കാ​ര്യ, എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലും 20 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​തെ​ന്നും അ​തി​ല​ധി​കം വേ​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. 20 ശ​ത​മാ​നം മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി​ക​ൾ കോ​ട​തി ത​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtHigher Secondary
News Summary - Higher Secondary 10 percent community quota struck down by High Court
Next Story