Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2023 1:24 AM GMT Updated On
date_range 5 March 2023 1:24 AM GMTഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ പത്തുവരെ
text_fieldsbookmark_border
കേരളത്തിലെ സർക്കാർ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദ കോഴ്സുകളിൽ 2022-23 അധ്യയനവർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു. പ്രഫഷനൽ കോഴ്സുകൾക്കും സ്വശ്രയ കോഴ്സുകൾക്കും പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
ബിരുദം ഒന്നാം വർഷം 12,000, രണ്ടാം വർഷം 18,000, മൂന്നാം വർഷം 24,000 തുടർപഠനത്തിന് പി.ജി ഒന്നാം വർഷം 40,000, രണ്ടാം വർഷം 60,000 എന്നിങ്ങനെ ലഭിക്കും. 1000 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
scholarship.kshec.kerala.gov.in വഴി മാർച്ച് പത്തിനകം അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റ് പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
വിവരങ്ങൾക്ക് 04712301297, hecscholarship@gmail.com.
Next Story