Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമലേഷ്യയിൽ ഉപരിപഠനം:...

മലേഷ്യയിൽ ഉപരിപഠനം: അറിയേണ്ടതെല്ലാം MGEF 2025ൽ

text_fields
bookmark_border
മലേഷ്യയിൽ ഉപരിപഠനം: അറിയേണ്ടതെല്ലാം MGEF 2025ൽ
cancel
Listen to this Article

പെരിന്തൽമണ്ണ: ഏറ്റവും പുതിയ QS ലോക യൂനിവേഴ്സിറ്റി റാങ്കിങ് പ്രകാരം ലോകത്തെ പന്ത്രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട സ്റ്റുഡന്റ് സിറ്റിയാണ് മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപുർ. ഇതു കൂടാതെ ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ അഞ്ച് സ്റ്റുഡന്റ് സിറ്റികൾ മലേഷ്യയിലാണ്. അവിടത്തെ അഞ്ചു നഗരങ്ങൾ ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ വിദ്യാർഥിസൗഹൃദ നഗരങ്ങളായും പരിഗണിക്കപ്പെടുന്നു. രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും യൂനിവേഴ്സിറ്റികൾ ചേർന്ന് 2000ത്തിലേറെ കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്.

QS റാങ്കിങ് പ്രകാരം ലോകത്തെ മികച്ച 500 സർവകലാശാലകളിൽ ഒമ്പതെണ്ണം മലേഷ്യയിലാണ്. മറ്റു രാജ്യങ്ങളായ യു.കെ, യു.എസ്, ആസ്ട്രേലിയ എന്നിവയുമായി താരതമ്യംചെയ്യുമ്പോൾ മലേഷ്യയിലെ ട്യൂഷൻ ഫീസും ജീവിതച്ചെലവും വളരെ കുറവാണ്. വ്യത്യസ്ത സംസ്കാരങ്ങൾ സഹവസിക്കുന്ന സൗഹൃദപരമായ സമൂഹം അന്താരാഷ്ട്ര വിദ്യാർഥികളെ ഏറ്റവും സ്വാഗതംചെയ്യുന്ന രാജ്യങ്ങളിലൊന്നാക്കി മലേഷ്യയെ മാറ്റുന്നു. മലേഷ്യൻ ബിരുദങ്ങളും യോഗ്യതകളും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടവയുമാണ്.

മൂന്നു ലക്ഷം ഇന്ത്യൻ രൂപ മുതൽ ആരംഭിക്കുന്ന വാർഷിക ഫീസിൽ മലേഷ്യൻ പബ്ലിക് യൂനിവേഴ്സിറ്റികളിൽ പഠിക്കാം. അന്താരാഷ്ട്ര പഠനസൗകര്യങ്ങളുള്ള പബ്ലിക് യൂനിവേഴ്സിറ്റികൾ മാത്രമല്ല, ഉയർന്ന റാങ്കിങ്ങുള്ള പ്രൈവറ്റ് യൂനിവേഴ്സിറ്റികളും വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നു.

ഈ അവസരങ്ങൾ കേരളത്തിലെ വിദ്യാർഥികളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യവുമായി മലേഷ്യൻ ഗവ. ഏജൻസിയായ എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവിസസ് (EMGS) ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസിയായ എഡ്‌റൂട്ട്സ് ഇൻറർനാഷനലുമായി സഹകരിച്ച് നവംബർ ഒന്നിന് കോഴിക്കോട് ഗോകുലം ഗ്രാൻഡ് ഹോട്ടലിലും നവംബർ നാലിന് കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിലും മലേഷ്യൻ ഗ്ലോബൽ എഡ്യു ഫെയർ (MGEF 2025) സംഘടിപ്പിക്കുന്നു.

താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 0495 2334 333 (കോഴിക്കോട്), 0484 2941 333 (കൊച്ചി). വെബ്സൈറ്റ്: www.edroots.com. പ്രവേശനം സൗജന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaHigher Education
News Summary - Higher education in Malaysia: Everything you need to know at MGEF 2025
Next Story