ഹൈസ്കൂളിലെ അരമണിക്കൂർ വർധന അടുത്തയാഴ്ച പ്രാബല്യത്തിൽ; രാവിലെയും ഉച്ചക്കു ശേഷവുമായി 15 മിനിറ്റ് വീതം വർധിപ്പിക്കും
text_fieldsതിരുവനന്തപുരം: ഹൈസ്കൂൾ ക്ലാസുകളുടെ സമയത്തിൽ അര മണിക്കൂർ വർധന വരുത്തിയുള്ള ക്രമീകരണം അടുത്തയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
രാവിലെയും ഉച്ചക്കുശേഷവുമായി 15 മിനിറ്റ് വീതം വർധിപ്പിക്കുന്നതാണ് ക്രമീകരണം. വെള്ളിയാഴ്ച ഒഴികെ, ദിവസങ്ങളിലാണ് സമയവർധന. ഇതനുസരിച്ചുള്ള വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്കൂൾതലത്തിൽ ടൈംടേബിളിൽ വരുത്തേണ്ട ക്രമീകരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ സർക്കുലർ പുറപ്പെടുവിക്കും. ഇതിലുള്ള നിർദേശങ്ങൾക്കനുസൃതമായി ഹൈസ്കൂളുകൾ സമയക്രമീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

