Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightവി​ദൂ​ര കോ​ഴ്സു​ക​ൾ...

വി​ദൂ​ര കോ​ഴ്സു​ക​ൾ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലാ​ക്കലിന്​ ഹൈകോടതി സ്‌റ്റേ: സർവകലാശാലകൾക്ക് ആശ്വാസം

text_fields
bookmark_border
വി​ദൂ​ര കോ​ഴ്സു​ക​ൾ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലാ​ക്കലിന്​ ഹൈകോടതി സ്‌റ്റേ: സർവകലാശാലകൾക്ക് ആശ്വാസം
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ ശ്രീ​നാ​രാ​യ​ണ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലാ​ക്കു​ന്ന​ത് ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്ത​ത് സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​യി.

യു.​ജി.​സി​യു​ടെ പു​തി​യ ച​ട്ടം മ​റ​ച്ചു​വെ​ച്ചാ​ണ് ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. പാ​ര​ല​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം. മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​തു​മാ​ണ് ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

ഹൈ​കോ​ട​തി സ്‌​റ്റേ​യെ തു​ട​ർ​ന്ന് സ്വ​ന്തം നി​ല​യി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് എ​ളു​പ്പ​മാ​കും. കോ​ഴ്സു​ക​ൾ ന​ട​ത്താ​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല യു.​ജി.​സി​ക്ക് ഉ​ട​ൻ അ​പേ​ക്ഷ ന​ൽ​കും. ഈ ​മാ​സം 15 ആ​ണ് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഈ ​മാ​സം 16നാ​ണ് കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ക.

നി​യ​മ​യു​ദ്ധം നീ​ണ്ടു​പോ​യാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​ല​പാ​ട്. യു.​ജി.​സി​യു​ടെ പു​തി​യ ച​ട്ട​മ​നു​സ​രി​ച്ച് കാ​ലി​ക്ക​റ്റ്, എം.​ജി, കേ​ര​ള, ക​ണ്ണൂ​ർ തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സ് ന​ട​ത്താം. കോ​ഴ്സ് തു​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​രു​ന്നു. യു.​ജി.​സി​യു​ടെ അം​ഗീ​കാ​രം തേ​ടാ​തെ​യു​ള്ള സ​ർ​ക്കാ​റി​െൻറ ന​ട​പ​ടി​യും നി​യ​മ​വ​ഴി​യി​ൽ ഇ​നി​യും ത​ട​സ്സ​മാ​കും.

Show Full Article
TAGS:high court  sreenarayana guru open university  distance courses 
Web Title - High Court stay for distance courses to open university: Relief to universities
Next Story