Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല അറിയിപ്പുകൾ

text_fields
bookmark_border
exam
cancel

തൃശൂർ: കോവിഡിനെ തുടർന്ന് ഫൈനൽ പ്രഫഷണൽ ബി.എ.എം.എസ്​ റെഗുലർ/സപ്ലിമെൻററി (2012 സ്​കീം) പ്രാക്​ടിക്കൽ പരീക്ഷക്ക് ഹാജരാകാൻ കഴിയാതിരുന്നവർക്കായി നടത്തുന്ന പരീക്ഷ ഫെബ്രുവരി എട്ടിന് തുടങ്ങും.

പരീക്ഷാ ടൈംടേബിൾ

ഫെബ്രുവരി 22ന്​ തുടങ്ങുന്ന സെക്കൻറ്​ പ്രഫഷണൽ എം.ബി.ബി.എസ്​ തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

2016, 2017 വർഷങ്ങളിലെ പ്രവേശകർക്കായി നടത്തിയ മൂന്നാം വർഷ ബി.സി.വി.ടി റെഗുലർ/സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി 10നകം അപേക്ഷിക്കണം.

പരീക്ഷാ കേന്ദ്രം

ഫെബ്രുവരി 15ന്​ തുടങ്ങുന്ന ഒന്നാം വര്‍ഷ ബിഫാം സപ്ലിമെൻററി (2010 & 2012 സ്​കീം) തിയറി പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ച കോളജുകളുടെ ലിസ്​റ്റ്​ സർവകലാശാലാ വെബ്സൈറ്റ് www.kuhs.ac.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മാതൃ കോളജില്‍നിന്ന്​ അഡ്​മിറ്റ്‌ കാര്‍ഡ്‌ കൈപ്പറ്റി തങ്ങള്‍ക്ക്​ അനുവദിച്ച പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷക്ക്​ ഹാജരാവണമെന്ന്​ പരീക്ഷാ കൺട്രോളർ അറിയിച്ചു.

Show Full Article
TAGS:health university notifications health university 
News Summary - health university notifications
Next Story