ആരോഗ്യ സർവകലാശാല അറിയിപ്പുകൾ
text_fieldsപരീക്ഷ ടൈംടേബിൾ
തൃശൂർ: ജനുവരി 11ന് തുടങ്ങുന്ന രണ്ടാം വർഷ ബി.ഡി.എസ് റെഗുലർ/സപ്ലിമെൻററി പ്രാക്ടിക്കൽ, ജനുവരി 20 മുതൽ 27 വരെ നടക്കുന്ന രണ്ടാം വർഷ ബി.എസ്സി എം.ആർ.ടി റെഗുലർ/സപ്ലിമെൻററി, ജനുവരി 25ന് തുടങ്ങുന്ന എം.ഡി.എസ് പാർട്ട്-രണ്ട് സപ്ലിമെൻററി (2016 സ്കീം) തിയറി, എം.ഡി.എസ് പാർട്ട് -ഒന്ന് സപ്ലിമെൻററി (2018 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
നവംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച പോസ്റ്റ് എം.എസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെൻററി, ജൂലൈയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച എം.പി.എച്ച് പാർട്ട് -രണ്ട് സപ്ലിമെൻററി, ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി സപ്ലിമെൻററി (2017 പ്രവേശനം)
എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുയുടെയും സ്കോർഷീറ്റിെൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി 15നകം അപേക്ഷിക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

