ഗു​ലാ​ത്തി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ഡോ​ക്​​ട​റ​ൽ ​െഫ​ലോ​ഷി​പു​ക​ൾ

  • അ​പേ​ക്ഷ മാ​ർ​ച്ച്​ 16 വ​രെ

വി​ജി കെ.
10:52 AM
14/03/2018
doctoral-fellowships.jpg

കേ​ര​ള സ​ർ​ക്കാ​റി​നു കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ഗു​ലാ​ത്തി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ ടാ​ക്​​സേ​ഷ​ൻ ​േഡാ​ക്​​ട​ൽ റി​സ​ർ​ച്​ ഫെ​േ​ലാ​ഷി​പു​ക​ൾ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.gift.res.in നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം മാ​ർ​ച്ച്​ 16 വ​രെ സ്വീ​ക​രി​ക്കും.

പ​ബ്ലി​ക്​ ഇ​ക്ക​ണോ​മി​ക്​​സ്​ മേ​ഖ​ല​യി​ൽ അ​ഞ്ച്​ ​െഎ.​സി.​എ​സ്.​എ​സ്.​ആ​ർ ഡോ​ക്​​ട​ർ ഫെ​ലോ​ഷി​പു​ക​ളാ​ണു​ള്ള​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ്ര​തി​മാ​സം 16,000 രൂ​പ​യും വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ഗ്രാ​ൻ​റാ​യി 18,000 രൂ​പ​യും ര​ണ്ടു വ​ർ​ഷ​ക്കാ​ലം ല​ഭി​ക്കും. ഇ​ത്​ ര​ണ്ട്​ വ​ർ​ഷം​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു കി​ട്ടാ​വു​ന്ന​താ​ണ്.

യോ​ഗ്യ​ത: ഒ​ന്ന്. ഏ​തെ​ങ്കി​ലും സാ​മൂ​ഹി​ക ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ബി​രു​ദ​ത​ല​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ വേ​ണം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്കി​ള​വ്​ ല​ഭി​ക്കും. 

ര​ണ്ട്. നെ​റ്റ്​/​എ​സ്.​എ​ൽ.​ഇ.​ടി/​എം.​ഫി​ൽ യോ​ഗ്യ​ത​യോ അം​ഗീ​കൃ​ത വാ​ഴ്​​സി​റ്റി​യു​ടെ റി​സ​ർ​ച്​ എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത​യോ നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ 16/03/2018ൽ 40 ​വ​യ​സ്സ്​ ക​വി​യാ​ൻ പാ​ടി​ല്ല. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 45 വ​യ​സ്സ്.

യു.​ജി.​സി-​ജെ.​ആ​ർ.​എ​ഫ്​/​രാ​ജീ​വ്​ ഗാ​ന്ധി ഡോ​ക്​​ട​റ​ൽ​ ഫെ​േ​ലാ​ഷി​പ്​/ മൗ​ലാ​ന ആ​സാ​ദ്​ ഡോ​ക്​​ട​റ​ൽ ഫെ​ലോ​ഷി​പ് ​ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.
അ​പേ​ക്ഷ​യോ​ടൊ​പ്പം 1500 വാ​ക്കി​ൽ കു​റ​യാ​ത്ത റി​സ​ർ​ച്​ പ്രൊ​പോ​സ​ൽ കൂ​ടി സ​മ​ർ​പ്പി​ക്ക​ണം. ഫോ​ർ​മാ​റ്റും അ​പേ​ക്ഷ​ഫോ​റ​വും​ വെ​ബ്​​സൈ​റ്റി​ൽ.

പ​ൂ​രി​പ്പി​ച്ച അ​പേ​ക്ഷ registrargifttvm@gmail.comൽ ​ഇ-​മെ​യി​ൽ ചെ​യ്യു​ക​യും ഹാ​ർ​ഡ്​​കോ​പ്പി മാ​ർ​ച്ച്​ 16ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം ര​ജി​സ്​​​ട്രാ​ർ, ഗു​ലാ​ത്തി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ ടാ​ക്​​സേ​ഷ​ൻ, ചാ​വ​ടി​മു​ക്ക്, ശ്രീ​കാ​ര്യം പി.​ഒ, തി​രു​വ​ന​ന്ത​പു​രം-17​ൽ അ​യ​ക്കു​ക​യും വേ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.gift.res.inൽ ​ല​ഭി​ക്കും.

Loading...
COMMENTS