ഫ്രീഡം ക്വിസിലേക്ക് ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപിന്റെ 'ഗ്രാൻഡ് എൻട്രി'
text_fieldsജി.എസ് പ്രദീപ്
കോഴിക്കോട്: മാധ്യമം വെളിച്ചം ക്രേസ് ബിസ്കറ്റുമായി ചേർന്നൊരുക്കുന്ന ‘ഫ്രീഡം ക്വിസ്' മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലേയിൽ അറിവിന്റെ അശ്വമേധമൊരുക്കാനെത്തുന്നു ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്. സ്വാതന്ത്ര്യദിനത്തിന് കോഴിക്കോട് ലുലു മാളിലാണ് ‘ഫ്രീഡം ക്വിസ്' ഗ്രാൻഡ് ഫിനാലേ മത്സരം നടക്കുക. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിദ്യാർഥികൾക്കായി മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടക്കുക. ആദ്യഘട്ട മത്സരത്തിൽ വിജയികളാകുന്നവർക്കായി ഓൺലെനിലൂടെ സെമിഫൈനൽ മത്സരം നടത്തും.
വിസ്മയ എം.വി, ആദിൽ മുഹമ്മദ് വി.വി, നാസിഹ് സി. ഹംസു
സെമിഫൈനലിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലേയിലെത്തുക. ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 10 വരെ നടക്കുന്ന ആദ്യഘട്ട മത്സരത്തിൽ പങ്കെടുക്കുന്നവരെയാണ് ഗ്രാൻഡ് ഫിനാലേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ഗ്രാൻഡ് ഫിനാലേ പ്രവേശനത്തിന് സാധ്യതയേറും. കൈനിറയെ സമ്മാനങ്ങളാണ് ആദ്യഘട്ട മത്സരത്തിലും സെമിഫൈനൽ റൗണ്ടിലും പങ്കെടുക്കുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത്.
ഇന്ത്യാ ചരിത്രം, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവയിൽ അറിവും അവബോധവും വർധിപ്പിക്കുന്നതിനായാണ് ഫ്രീഡം ക്വിസ് മത്സരം. മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്തോ https://www.madhyamam.com/quiz എന്ന ലിങ്ക് വഴിയോ ഉത്തരങ്ങൾ അയക്കാം.
ചോദ്യത്തിന്റെ ഉത്തരത്തിനൊപ്പം പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പറും നൽകണം. വിവരങ്ങൾക്ക് +91 96450 09444 വിളിക്കുക.
‘ഫ്രീഡം ക്വിസി’ലെ ആഗസ്റ്റ് രണ്ട്, മൂന്ന്, നാല് ദിവസങ്ങളിലെ വിജയികൾ ഇവരാണ്. വിസ്മയ എം.വി, 12ാം ക്ലാസ് വിദ്യാർഥിനി, സേക്രട്ട് ഹാർട്ട് ജി.എച്ച്.എസ്.എസ് തൃശൂർ, ആദിൽ മുഹമ്മദ് വി.വി., പത്താം ക്ലാസ് വിദ്യാർഥി , ജി.എച്ച്.എസ്.എസ് മുണ്ടേരി, കണ്ണൂർ, നാസിഹ് സി. ഹംസു, ആറാംക്ലാസ് വിദ്യാർഥി, പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

