Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് ഐ.​ഐ.​എമ്മിൽ ബി​രു​ദ​വും; കൊ​ച്ചി കാ​മ്പ​സി​ൽ പു​ത്ത​ൻ ക​രി​യ​ർ വ​സ​ന്തം

text_fields
bookmark_border
കോ​ഴി​ക്കോ​ട് ഐ.​ഐ.​എമ്മിൽ ബി​രു​ദ​വും; കൊ​ച്ചി കാ​മ്പ​സി​ൽ പു​ത്ത​ൻ ക​രി​യ​ർ വ​സ​ന്തം
cancel

ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​യ ഐ.​ഐ.​എം കോ​ഴി​ക്കോ​ട് (ഐ.​ഐ.​എം.​കെ) ച​രി​ത്ര​പ​ര​മാ​യ ഒ​രു ചു​വ​ടു​വെ​പ്പ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് മാ​ത്രം പേ​രു​കേ​ട്ട ഐ.​ഐ.​എം ശൃം​ഖ​ല​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ദ്യ​മാ​യി ഫു​ൾ​ടൈം ബി​രു​ദ പ്രോ​ഗ്രാം ഐ.​ഐ.​എം കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

‘ബാ​ച്‍ല​ർ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സ് (ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച്ച്)’ എ​ന്ന ഈ ​നാ​ലു​വ​ർ​ഷ പ്രോ​ഗ്രാം കൊ​ച്ചി​യി​ലെ ഐ.​ഐ.​എം കാ​മ്പ​സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് (എ​ൻ.​ഇ.​പി) അ​നു​സൃ​ത​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​കോ​ഴ്സ്, ആ​ഗോ​ള നി​ല​വാ​ര​മു​ള്ള നേ​തൃ​പാ​ട​വ​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടാം ബാ​ച്ചി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ ബാ​ച്ചി​ലെ വി​ജ​യ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, കൂ​ടു​ത​ൽ പ​രി​ഷ്ക​രി​ച്ച സി​ല​ബ​സും വി​പു​ല​മാ​യ ക​രി​യ​ർ സാ​ധ്യ​ത​ക​ളു​മാ​ണ് ഈ ​വ​ർ​ഷം കാ​ത്തി​രി​ക്കു​ന്ന​ത്.

പ​ഠ​ന​രീ​തി​യും ക്രെ​ഡി​റ്റ് സി​സ്റ്റ​വും

വെ​റു​മൊ​രു ബി​സി​ന​സ് ബി​രു​ദം എ​ന്ന​തി​ലു​പ​രി, വി​ഷ​യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് കോ​ഴ്സി​ന്റെ സ​വി​ശേ​ഷ​ത. നാ​ല് വ​ർ​ഷ​ത്തെ കോ​ഴ്സി​ൽ മൊ​ത്തം എ​ട്ട് സെ​മ​സ്റ്റ​റു​ക​ളാ​ണു​ള്ള​ത്. ഓ​രോ വി​ഷ​യ​ത്തി​നും നി​ശ്ചി​ത ‘ക്രെ​ഡി​റ്റു​ക​ൾ‘ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു ക്രെ​ഡി​റ്റ് എ​ന്ന​ത് ആ​ഴ്ച​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ക്ലാ​സ് റൂം ​പ​ഠ​ന​ത്തി​ന് തു​ല്യ​മാ​ണ്. ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സു​ക​ൾ (സാ​മ്പ​ത്തി​ക ശാ​സ്ത്രം, സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി), കോ​ർ കോ​ഴ്സു​ക​ൾ (ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്, സ്ട്രാ​റ്റ​ജി), ഇ​ല​ക്ടീ​വ്സ് എ​ന്നി​ങ്ങ​നെ മൂ​ന്ന് ത​ല​ങ്ങ​ളി​ലാ​യാ​ണ് പ​ഠ​നം. ര​ണ്ടാം ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ത്തി​ന​നു​സ​രി​ച്ച് ‘മൈ​ന​ർ’ വി​ഷ​യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വി​പു​ല​മാ​യ അ​വ​സ​ര​മു​ണ്ട്. കൂ​ടാ​തെ ഗ​വേ​ഷ​ണ​ത്തി​നും ഇ​ന്റേ​ൺ​ഷി​പ്പി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്.

ലോ​കോ​ത്ത​ര ഫാ​ക്ക​ൽ​റ്റി​ക​ളു​ടെ കീ​ഴി​ലു​ള്ള പ​ഠ​നം, വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​രു സെ​മ​സ്റ്റ​ർ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം, ഐ.​ഐ.​എ​മ്മി​ലെ പ്ര​ഗ​ല്ഭ​രാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​ന്റ​റി​ങ് എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ലി​യ ക​രി​യ​ർ സാ​ധ്യ​ത​ക​ൾ തു​റ​ന്നു​ന​ൽ​കു​ന്നു. കേ​സ് സ്റ്റ​ഡി​ക​ൾ, സി​മു​ലേ​ഷ​ൻ​സ്, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ മാ​നേ​ജ്‌​മെ​ന്റ് ത​ത്ത്വ​ങ്ങ​ൾ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

പ​ഠ​ന​കാ​ല​യ​ള​വി​ൽ​ത​ന്നെ പ്ര​മു​ഖ ക​മ്പ​നി​ക​ളി​ൽ ഇ​ന്റേ​ൺ​ഷി​പ് ഉ​റ​പ്പാ​ക്കാ​നും, പ​ഠ​ന​ശേ​ഷം മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ‘കെ​യ​ർ’​പ​എ​ന്ന പ്ര​ഫ​ഷ​ന​ൽ ക​രി​യ​ർ സെ​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്നു. അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ ഡി​പ്ലോ​മ. 2026 ജൂ​ൺ ഒ​ന്നി​ന് മു​മ്പാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കു​ന്ന നി​ല​വി​ൽ പ്ല​സ് ടു ​പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പ്ര​വേ​ശ​ന രീ​തി

  • ഐ.​ഐ.​എം.​കെ ബി.​എം.​എ​സ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്: ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത അ​ഭി​രു​ചി പ​രീ​ക്ഷ.
  • വ്യ​ക്തി​ഗ​ത ഇ​ന്റ​ർ​വ്യൂ: പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​ന​വും അ​ക്കാ​ദ​മി​ക് റെ​ക്കോ​ഡും പ​രി​ഗ​ണി​ച്ച് ഷോ​ർ​ട്ട്ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ വെ​ച്ച് ഇ​ന്റ​ർ​വ്യൂ ന​ട​ത്തു​ന്ന​താ​ണ്.

ഫീ​സ് ഘ​ട​ന

പ്ര​തി​വ​ർ​ഷം ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് ട്യൂ​ഷ​ൻ ഫീ​സ്. (മെ​റ്റീ​രി​യ​ൽ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഫീ​സ് ഉ​ൾ​പ്പെ​ടെ). ഇ​തി​ന് പു​റ​മെ പ്ര​വേ​ശ​ന ഫീ​സ് (10,000 രൂ​പ), കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് (25,000), അ​ലു​മ്നി ഫീ​സ് (10,000) എ​ന്നി​വ​യും ന​ൽ​ക​ണം. ഹോ​സ്റ്റ​ൽ, മെ​സ് ഫീ​സു​ക​ൾ പു​റ​മെ.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം

താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഐ.​ഐ.​എം കോ​ഴി​ക്കോ​ടി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. പ​ത്താം ക്ലാ​സി​ലെ​യും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​യും മാ​ർ​ക്കു​ക​ൾ, പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ സ്കോ​ർ, പേ​ഴ്സ​ന​ൽ ഇ​ന്റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്തി​മ സെ​ല​ക്ഷ​ൻ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്.

ബ​ന്ധ​പ്പെ​ടേ​ണ്ട വി​വ​ര​ങ്ങ​ൾ

bmsathelpdesk@iimk.ac.in, +91 7356109910, 7356107510, 9446979554, www.iimk.ac.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiCareereducationcalicutdegreeiimplustwoIndia
News Summary - Graduation from IIM Kozhikode; New career spring at Kochi campus
Next Story