Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദക്കാർക്ക്​...

ബിരുദക്കാർക്ക്​ 'എം.ജി.എൻ' ഫെലോഷിപ്പോടെ ​ഐ.ഐ.എമ്മുകളിൽ പഠിക്കാം

text_fields
bookmark_border
ബിരുദക്കാർക്ക്​ എം.ജി.എൻ ഫെലോഷിപ്പോടെ ​ഐ.ഐ.എമ്മുകളിൽ പഠിക്കാം
cancel

ബിരുദധാരികൾക്ക്​ ഒമ്പത്​ ഐ.ഐ.എമ്മുകളിൽ (ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെൻറ്​) മഹാത്​മാഗാന്ധി നാഷനൽ ഫെലോഷിപ്പോടെ (MGNF) ​രണ്ടുവർഷ പബ്ലിക്​ പോളിസി ആൻഡ്​ മാനേജ്​മെൻറ്​ കോഴ്​സ്​ പഠിക്കാൻ അവസരം.

ദേശീയതലത്തിൽ 660 ഫെലോഷിപ്പുകൾ ലഭ്യമാണ്​. ആദ്യവർഷം പ്രതിമാസം 50,000 രൂപയും രണ്ടാംവർഷം പ്രതിമാസം 60,000 രൂപയുമാണ്​ ഫെലോഷിപ്പ്​ / സ്​റ്റൈപ്പൻറ്​. കോഴിക്കോട്​, ബാംഗ്ലൂർ, വിശാഖപട്ടണം, അഹ്​മദാബാദ്​, ലഖ്​നോ, നാഗ്​പൂർ, റാഞ്ചി, ജമ്മു എന്നീ ഐ.ഐ.എമ്മുകളിലാണ്​ പഠനപരിശീലനം.

ഭാരത സർക്കാർ സ്​കിൽ ​െഡവലപ്​മെൻറ്​ ആൻഡ്​ എൻറർപ്രണർഷിപ്പി​നോടൊപ്പം സംസ്​ഥാന നൈപുണ്യ വികസന മിഷനുകളുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പാക്കിയിട്ടുള്ളത്​. ക്ലാസ്​റൂം പഠനത്തിനുപുറമെ ഫീൽഡ്​ വർക്കുമുണ്ട്​. കോഴിക്കോട്​ ഐ.ഐ.എമ്മിൽ 65 പേർക്ക്​ പ്രവേശനമുണ്ട്​.

ഭാരത പൗരന്മാർക്ക്​ അപേക്ഷിക്കാം. എൻജിനീയറിങ്​, നിയമം, മെഡിസിൻ, സാമൂഹ്യശാസ്​ത്രം ഉൾപ്പെടെ ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ബിരുദമെടുത്തിരിക്കണം.

സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം സോഷ്യൽ/നോൺപ്രോഫിറ്റ്​ മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ഗ്രാമീണമേഖലയിൽ ജോലി ചെയ്യാൻ താൽപര്യവുമുള്ളവർക്ക്​ തെരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. പ്രാദേശികഭാഷയിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവരാകണം.

വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്​ഞാപനം www.iimb.ac.in/mgnfൽ ഉണ്ട്​. അപേക്ഷ ഓൺലൈനായി മാർച്ച്​ 27നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വിജ്​ഞാപനത്തിലുണ്ട്​.

അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ mgnf സെലക്​ഷൻ. മൾട്ടിപ്ൾ ചോയിസ്​ മാതൃകയിലുള്ള ടെസ്​റ്റിൽ പൊതുവിജ്​ഞാനം, ക്വാണ്ടിറ്റേറ്റിവ്​ എബിലിറ്റി, ഡേറ്റ ഇൻറർപ്ര​ട്ടേഷൻ ആൻഡ്​​ ലോജിക്കൽ റീസണിങ്​, വെർബൽ എബിലിറ്റി ആൻഡ്​​ റീഡിങ്​ കോംപ്രിഹെൻഷൻ എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും.

ശരിയുത്തരത്തിന്​ 3 മാർക്ക്​. ഉത്തരം തെറ്റിയാൽ ഒരുമാർക്ക്​ വീതം കുറക്കും. രണ്ടുമണിക്കൂർ സമയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​ വെബ്​സൈറ്റ്​ കാണുക. ക്ലാസുകൾ ജൂലൈയിൽ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iimMGN Fellowship
News Summary - Graduates can study at IIM's with MGN Fellowship
Next Story