ബിരുദകാർക്ക് നബാർഡിൽ ഡെവലപ്മെന്‍റ് അസിസ്റ്റന്‍റാകാം
text_fieldsനാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് (നബാർഡ്) അസിസ്റ്റന്‍റ് റിക്രൂട്ട്മെന്‍റ് വിജ്ഞാപനമെത്തി. ആകെ 162 ഒഴിവുകളിലെക്കാണ് നിയമനം നടക്കുന്നത്. താൽപര്യമുളളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. കേരളത്തിലുൾപ്പെടെ ഒഴിവുകളുണ്ട്.
തസ്തികയും ഒഴിവുകളും
നബാർഡിൽ ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് / ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് (ഹിന്ദി) റിക്രൂട്ട്മെന്‍റ് ആകെ ഒഴിവുകൾ 162. ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് തസ്തികയിൽ 159 ഒഴിവുകളും, ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിയമനം നടക്കും. കേരളത്തിൽ 3 ഒഴിവുകൾ ഉണ്ട്.
പ്രായപരിധി
21നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ്; ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സ്ഥാപനത്തില് നിന്ന് ഡിഗ്രി. അപേക്ഷ നല്കുന്ന സംസ്ഥാനത്തെ മാതൃഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് (ഹിന്ദി); ഇംഗ്ലീഷ് ,ഹിന്ദി എന്നിവ ഒരു വിഷയമായി പഠിച്ചിട്ടുള്ള ഏതെങ്കിലും ഡിഗ്രി. ഇംഗ്ലീഷ്, ഹിന്ദി ട്രാൻസ്ലേറ്റ് പരിചയം. അപേക്ഷ നൽകുന്ന സംസ്ഥാനത്തെ മാതൃഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,100 - 55,700 രൂപവരെ ശമ്പളമായി ലഭിക്കും.
താൽപര്യമുളളവരും യോഗ്യതയുളളവരുമായ ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി നബാർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ nabard.org സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി മൂന്ന് (03-02-2026) ആണ്. നബാർഡ് വെബ്സൈറ്റായ nabard.org വഴി ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

