Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദ പഠനം മാറുന്നു;...

ബിരുദ പഠനം മാറുന്നു; ഒപ്പം മാറാൻ ഹയർ സെക്കൻഡറിയും

text_fields
bookmark_border
students
cancel

തി​രു​വ​ന​ന്ത​പു​രം: ബി​രു​ദ പ​ഠ​ന മേ​ഖ​ല​യി​ലെ മാ​റ്റ​ത്തി​നു​സൃ​ത​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ അ​ധ്യാ​പ​ക​രു​ടെ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കു​ന്നു. ആ​റ്​​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്‌ അ​ധ്യാ​പ​ക പ​രി​ശീ​ല​നം. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദ കോ​ഴ്​​സു​ക​ൾ നാ​ല് വ​ർ​ഷ​മാ​വും.

ബി​രു​ദ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ തൊ​ഴി​ല​ധി​ഷ്‌​ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​ൻ അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്‌. ഇ​തു സം​ബ​ന്‌​ധി​ച്ച്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ആ​ശ​യ​രൂ​പ​വ​ത്​​ക​ര​ണ ശി​ല്‌​പ​ശാ​ല ന​ട​ത്തി.

രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ്ര​ഫ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി​യാ​ണ് പ്ര​വേ​ശ​നം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ശേ​ഷ​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്. സി.​യു.​ഇ.​ടി, നീ​റ്റ്, ജെ.​ഇ.​ഇ ഉ​ൾ​പ്പെ​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​ത്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രാ​ണ്. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ എ​ല്ലാം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ്‌ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്‌.

ഇ​തു​വ​രെ 5300 അ​ധ്യാ​പ​ക​ർ​ക്ക്‌ മാ​ത്ര​മാ​ണ്‌ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്‌. മെ​യ് 20 മു​ത​ൽ 14 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 28,028 അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ്‌ ഉ​ദ്ദേ​ശം. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്കും നാ​ല്​ ദി​വ​സം നീ​ളു​ന്ന നോ​ൺ-​റ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ക. ഒ​രു വി​ഷ​യ​ത്തി​ൽ 40 പേ​രു​ള്ള ബാ​ച്ചു​ക​ളി​ലാ​യി പ​രി​ശീ​ല​നം ന​ൽ​കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കും പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityEducation NewsKerala NewsGraduate Studies
News Summary - Graduate studies are changing And Higher Secondary too
Next Story