Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദ^പി.ജി അവസാന വർഷ...

ബിരുദ^പി.ജി അവസാന വർഷ ക്ലാസുകൾ ഇന്നുമുതൽ; കോളജ്​ തുറക്കുന്നു, 18 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കും

text_fields
bookmark_border
ബിരുദ^പി.ജി അവസാന വർഷ ക്ലാസുകൾ ഇന്നുമുതൽ; കോളജ്​ തുറക്കുന്നു, 18 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ കോ​ള​ജു​ക​ൾ തി​ങ്ക​ളാ​ഴ്​​ച തു​റ​ക്കു​ന്നു. ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളി​ലെ അ​വ​സാ​ന​വ​ർ​ഷ ക്ലാ​സു​ക​ളാ​ണ്​ ആ​രം​ഭി​ക്കു​ക. ഒ​ക്​​ടോ​ബ​ർ 18 മു​ത​ൽ കോ​ള​ജു​ക​ളി​ൽ എ​ല്ലാ ബാ​ച്ചു​ക​ളും സാ​ധാ​ര​ണ പോ​ലെ ആ​രം​ഭി​ക്കും.

ബി​രു​ദ​ത​ല​ത്തി​ൽ അ​ഞ്ചും ആ​റും സെ​മ​സ്​​റ്റ​റു​ക​ളും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ൽ മൂ​ന്നും നാ​ലും സെ​മ​സ്​​റ്റ​റു​ക​ളു​മാ​ണ്​ തു​ട​ങ്ങു​ക. ബി​രു​ദ ക്ലാ​സു​ക​ളി​ലെ 50 ശ​ത​മാ​നം വീ​തം കു​ട്ടി​ക​ള്‍ക്ക്​ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്ക്​ എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​വും ക്ലാ​സു​ക​ൾ ന​ട​ക്കും. കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള ബാ​ച്ചു​ക​ളി​ൽ ഷി​ഫ്​​റ്റ്​ വ​രും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സു​ര​ക്ഷി​ത​മാ​യി പ​ഠി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​താ​യും മ​ന്ത്രി ആ​ർ. ബി​ന്ദു അ​റി​യി​ച്ചു.

രാ​വി​ലെ ഒ​മ്പ​തി​ന്​​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളെ കു​റി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കും. ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പും പി​മ്പും കോ​ള​ജു​ക​ൾ ശു​ചീ​ക​രി​ക്കും. രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ഒ​ന്ന​ര​വ​രെ​യോ ഒ​മ്പ​തു മു​ത​ല്‍ മൂ​ന്നു​വ​രെ​യോ 10 മു​ത​ല്‍ നാ​ലു​വ​രെ​യോ ക്ലാ​സു​ക​ളു​ടെ സ​മ​യ​ക്ര​മം അ​ത​ത് കോ​ള​ജ് കൗ​ണ്‍സി​ലു​ക​ള്‍ക്ക് തീ​രു​മാ​നി​ക്കാം. ആ​ഴ്ച​യി​ല്‍ 25 മ​ണി​ക്കൂ​ര്‍‍ പ​ഠ​നം ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍ഥി​ക​ളും ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലു​മെ​ടു​ത്തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വാ​ക്​​സി​നെ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​തി​നു​ള്ള സൗ​ക​ര്യ​വും കോ​ള​ജ്​ അ​ധി​കൃ​ത​ർ ന​ട​ത്തും.

Show Full Article
TAGS:college PG reopen 
News Summary - Graduate PG final year classes from today
Next Story