അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിെൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ എം.ഫാം പഠനത്തിനുള്ള യോഗ്യതപരീക്ഷയായ ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ് 2018) ജനുവരി 20ന് ദേശീയതലത്തിൽ നടക്കും. AICTE ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അംഗീകൃത ഫാർമസി ബിരുദക്കാർക്കും ഫൈനൽ ബി.ഫാം വിദ്യാർഥികൾക്കും ടെസ്റ്റിൽ പെങ്കടുക്കാം.
പ്രായപരിധിയില്ല. ഇതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. ഡിസംബർ 18 വരെ ഒാൺലൈൻ രജിസ്ട്രേഷന് സമയമുണ്ട്.
ടെസ്റ്റ് ഫീസ് ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1400 രൂപയും വനിതകൾ, പട്ടികജാതി/ വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 700 രൂപയുമാണ്. ബാങ്ക് ചാർജ് കൂടി നൽകേണ്ടിവരും. നെറ്റ്ബാങ്കിങ്ങിലൂടെയോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖാന്തിരമോ ചലാൻ വഴി എസ്.ബി.െഎയിലോ ഫീസ് അടക്കാം.
അപേക്ഷ ഒാൺലൈനായി http://aicte-gpat.in എന്ന വെബ്പോർട്ടലിലൂടെ സമർപ്പിക്കാവുന്നതാണ്. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം പരീക്ഷകേന്ദ്രങ്ങളായിരിക്കും. കോയമ്പത്തൂർ, ചെന്നൈ, മധുര, ഗുണ്ടൂർ, മംഗളൂരു, മൈസൂരു, പനാജി, ബംഗളൂരു, വിശാഖപട്ടണം, ഹൈദരാബാദ്, ഗുൽബർഗ, തിരുപ്പതി, മുംബൈ, ഡൽഹി, പുണെ, നാഗ്പുർ, വാരാണസി, ഗ്വാളിയോർ, ഭോപാൽ, ഭുവനേശ്വർ, ലഖ്നോ, കാൺപുർ, ഇന്ദോർ, പട്ന, മൊഹാലി, റാഞ്ചി, സൂറത്ത്, െഡറാഡൂൺ, കൊൽക്കത്ത എന്നിവ ടെസ്റ്റ് സെൻററുകളിൽ പെടും. സൗകര്യാർഥം മൂന്നു കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.
ജിറ്റെ് 2018 കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ഒബ്ജക്ടിവ് മാതൃകയിലുള്ള 125 ചോദ്യങ്ങളാണുണ്ടാവുക. 180 മിനിറ്റ് സമയം അനുവദിക്കും. അഡ്മിറ്റ് കാർഡ് ജനുവരി അഞ്ച് മുതൽ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ടെസ്റ്റ് ജനുവരി 20ന് രാവിലെ 9.30ന് ആരംഭിക്കും. രാവിലെ എട്ടുമണിക്ക് ടെസ്റ്റ് സെൻററിൽ റിപ്പോർട്ട് ചെയ്യണം. അഡ്മിറ്റ് കാർഡിന് പുറമെ മറ്റേതെങ്കിലും ഫോേട്ടാ പതിച്ച െഎഡൻറിറ്റിഫിക്കേഷൻ ഒൗദ്യോഗിക രേഖകൂടി കൈവശം കരുതണം.
കാഴ്ചവൈകല്യമുള്ളവർക്കും സെറിബ്രൽ പാൾസി രോഗബാധിതർക്കും സ്ക്രൈബിനെ വെക്കാൻ അനുവാദമുണ്ട്.
ജിപാറ്റ് 2018െൻറ ഫലപ്രഖ്യാപനം ഫെബ്രുവരി 14ന് പ്രതീക്ഷിക്കാം. സ്കോറിന് ഒരു വർഷത്തെ പ്രാബല്യമാണുള്ളത്. ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ 2018 -19 വർഷത്തെ എം.ഫാം പ്രവേശനത്തിന് മാത്രമാണ് സ്കോറിങ് പരിഗണന. എന്നാൽ, എം.ഫാം പഠനം പൂർത്തിയാക്കി ഫാർമസിയിൽ പിഎച്ച്.ഡി രജിസ്ട്രേഷന് ഇതേ ജിപാറ്റ് സ്കോറിന് പരിഗണനയുണ്ടാകും. പ്രത്യേക എൻട്രൻസ് പരീക്ഷ എഴുേതണ്ടിവരില്ല. കൂടുതൽ വിവരങ്ങൾ http://aicte-gpat.in ലുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 8:05 PM GMT Updated On
date_range 2017-10-29T01:35:57+05:30എം.ഫാം പ്രവേശനത്തിന് ഗ്രാജ്വേറ്റ് ഫാർമസി അഭിരുചി പരീക്ഷ
text_fieldsNext Story