Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2023 2:51 PM GMT Updated On
date_range 14 May 2023 2:51 PM GMTസ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകൾക്ക് ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
text_fieldsbookmark_border
ആറ്റിങ്ങൽ: ഈ വർഷം മുതൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകൾക്കുണ്ടായിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിൽ മുൻനിരയിൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി ബോധവത്കരണമുൾപ്പെടെ സമൂഹത്തിന് ഗുണകരമായ പദ്ധതികളാണ് സ്റ്റുഡന്റ്സ് പൊലീസ് പദ്ധതി വഴി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആറ്റിങ്ങൽ സബ് ഡിവിഷനിൽ എസ്.പി.സി പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി. ഗവ. കോളജ് മൈതാനത്ത് നടന്ന ചടങ്ങിൽ 12 പ്ലാറ്റൂണുകളിലായി 264 വിദ്യാർഥികൾ പരേഡിൽ അണിനിരന്നു. മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story