‘എ’ ഗ്രേഡ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാര്‍ക്ക്
text_fieldsതിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷെൻറ (കൈറ്റ്) നേതൃത്വത്തില്‍ സ്കൂളുകളിൽ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി ക്ലബുകളിലെ ‘എ’ ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഹൈടെക് സ്കൂളുകളിലെ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്കൂളിലെ മറ്റു കുട്ടികള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും സാങ്കേതികവിദ്യ പരിശീലനം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് ഇലക്ട്രോണിക്സ്, അനിമേഷന്‍, ഭാഷ കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, റോബോട്ടിക്സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ തയാറാക്കുന്ന മൊഡ്യൂളുകള്‍ ഉപയോഗിച്ച് അധ്യയനസമയം നഷ്ടപ്പെടുത്താതെ എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ട്. ലിറ്റില്‍ കൈറ്റ്സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈന്‍മെൻറ് പൂര്‍ത്തീകരണം, ഹാജര്‍നില, പ്രത്യേക മൂല്യനിര്‍ണയം എന്നിവക്ക് ലഭിക്കുന്ന സ്കോറിെൻറ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും എ, ബി, സി ഗ്രേഡിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതില്‍ ‘എ’ ഗ്രേഡ് ലഭിച്ചവര്‍ക്കാണ് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയാണ് ലിറ്റില്‍ കൈറ്റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.