ഗവ. എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിൽ സ്പോട്ട് അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: സർക്കാർ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ സെപ്റ്റംബർ ഒമ്പത് മുതൽ 13 വരെ കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റിലൂടെ നികത്താൻ അനുമതി നൽകി സർക്കാർ ഉത്തരവ്. എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റും ആർക്കിടെക്ചറിൽ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രകാരവുമുള്ള പ്രവേശന നടപടികൾ സെപ്റ്റംബർ എട്ടിനാണ് പൂർത്തിയാകുന്നത്. എ.ഐ.സി.ടി.ഇ നിബന്ധനകൾ പാലിച്ചും കോടതി വിധികൾ എതിരാകാതെയുമായിരിക്കണം കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റെന്നും നിർദേശിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായിരിക്കും സ്പോട്ട് അലോട്ട്മെന്റ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

