Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാലകൾക്കുള്ള ഒരു...

സർവകലാശാലകൾക്കുള്ള ഒരു ഗഡു ഗ്രാന്‍റ്​​ റദ്ദാക്കി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്​

text_fields
bookmark_border
Calicut University
cancel

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​മാ​സ ഗ്രാ​ന്‍റ്​​ ഒ​രു ഗ​ഡു വെ​ട്ടി​ക്കു​റ​ച്ച്​ ഉ​ത്ത​ര​വ്. കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത, കു​സാ​റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഒ​രു ഗ​ഡു പ​ദ്ധ​തി​യേ​ത​ര ഗ്രാ​ന്‍റാ​ണ്​​ റ​ദ്ദാ​ക്കി​യ​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​മാ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. പ്ര​തി​മാ​സ ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കു​ന്ന​ത് ഗ്രാ​ന്‍റ്​ തു​ക​യി​ൽ നി​ന്നാ​യ​തി​നാ​ൽ ഗ​ഡു റ​ദ്ദാ​ക്കി​യ​ത് ശ​മ്പ​ള​വി​ത​ര​ണ​ത്തെ​യും പെ​ൻ​ഷ​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. റി​ട്ട​യ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​കു​ന്ന​തും ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്ഥി​ര നി​ക്ഷേ​പം പി​ൻ​വ​ലി​ച്ചോ യു.​ജി.​സി അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി ഫ​ണ്ടി​ൽ​നി​ന്നോ ബാ​ങ്കി​ൽ​നി​ന്ന് ഓ​വ​ർ ഡ്രാ​ഫ്റ്റ്​ എ​ടു​ത്തോ ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​നും ഗ്രാ​ന്‍റ്​ ഗ​ഡു അ​ടു​ത്ത വ​ർ​ഷ​ത്തെ ഗ്രാ​ന്‍റ്​ വി​ഹി​ത​ത്തി​ൽ​പെ​ടു​ത്തി ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ നേ​ര​േ​ത്ത ന​ൽ​കി​യി​രു​ന്ന ഉ​റ​പ്പ്.

അ​തി​നി​ടെ, സ്‌​റ്റേ​റ്റ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ട്‌ അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള നി​ർ​ദേ​ശം യൂ​നി​വേ​ഴ്സി​റ്റി​ക​ൾ ന​ട​പ്പാ​ക്കി​യ​തോ​ടെ ഗ​വേ​ഷ​ണ പ്രോ​ജ​ക്​​ടു​ക​ൾ​ക്ക് യു.​ജി.​സി അ​നു​വ​ദി​ച്ച തു​ക​പോ​ലും യ​ഥാ​സ​മ​യം പി​ൻ​വ​ലി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി പ്രോ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു​ണ്ട്.

പു​തു​താ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ​രം​ഭി​ച്ച​തും ആ​ഭ്യ​ന്ത​ര വ​രു​മാ​നം കു​റ​ഞ്ഞ​തും വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തു​ക വേ​ണ്ടി​വ​ന്ന​തും മൂ​ലം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​മാ​യി വ​ന്നു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ പ്ര​തി​മാ​സ ഗ​ഡു ഇ​ന​ത്തി​ൽ 30 കോ​ടി, കാ​ലി​ക്ക​റ്റ് 20 കോ​ടി, എം.​ജി 16 കോ​ടി, കു​സാ​റ്റ് 14 കോ​ടി, സം​സ്കൃ​ത ആ​റു​കോ​ടി, ക​ണ്ണൂ​ർ അ​ഞ്ചു​കോ​ടി​യു​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട​ത്.

ഗ്രാ​ന്‍റ്​ ഗ​ഡു റ​ദ്ദാ​ക്കി​യ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. കേ​ര​ള, കാ​ലി​ക്ക​റ്റ്, കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക്കും പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ​ത​ന്നെ വ​ലി​യൊ​രു തു​ക ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversitiesState Universitiesnon Plan grant instalment
News Summary - govt. cancels non-Plan grant instalment for State Universities
Next Story