Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോവിഡ്​ കാലത്തെ ഓൺലൈൻ...

കോവിഡ്​ കാലത്തെ ഓൺലൈൻ പഠനം; ​സി.ബി.എസ്​.ഇയുമായി കൈകോർത്ത്​ ഗൂഗ്​ൾ

text_fields
bookmark_border
കോവിഡ്​ കാലത്തെ ഓൺലൈൻ പഠനം; ​സി.ബി.എസ്​.ഇയുമായി കൈകോർത്ത്​ ഗൂഗ്​ൾ
cancel

കോവിഡിനെ തുടർന്ന്​​ വിദ്യാർഥികൾ മാസങ്ങളായി വീട്ടിലിരുന്നുള്ള ഒാൺലൈൻ പഠനത്തിലാണ്​.​ ഇൗ സാഹചര്യത്തിൽ പ്രതീക്ഷയേകുന്ന പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്​ ടെക്​ ഭീമൻ ഗൂഗ്​ൾ. സി.ബി.എസ്​.ഇയുമായുള്ള പങ്കാളിത്തത്തിൽ രാജ്യത്ത്​ ഒാൺലൈൻ പഠനം മറ്റൊരു തലത്തിലേക്ക്​ എത്തിക്കാനുള്ള ഒരുക്കത്തിലാണ്​ കമ്പനി. 2020 അവസാനത്തോടെ രാജ്യത്തെ 22000 സ്​കൂളുകളിലെ പത്ത്​ ലക്ഷം ടീച്ചർമാർക്ക് ഒാൺലൈൻ പഠിപ്പിക്കലിനുള്ള മികച്ച പരിശീലനം നൽകാനാണ്​ പദ്ധതി. 

പുതിയ പ്രോഗ്രാമിലൂടെ ഒരു മില്യൺ ടീച്ചർമാരെ അവരുടെ പരമ്പരാഗത അധ്യാപന രീതിയെ ഒാൺലൈൻ പഠനവുമായി സംജോയിപ്പിക്കാൻ​ പരിശീലിപ്പിക്കുമെന്ന്​​​​ ഗൂഗ്​ൾ അവകാശപ്പെടുന്നു​. കോവിഡിനെ തുടർന്ന്​ പരിശീലനമില്ലാതെ ഒാൺലൈൻ അധ്യാപനത്തിന്​ നിർബന്ധിതരായ ടീച്ചർമാർക്ക്​ ഇത്​ ഗുണകരമാവും. സൗജന്യ സംവിധാനങ്ങളായ ജി സ്യൂട്ട്​ ഫോൺ എജ്യുക്കേഷൻ, ഗൂഗ്​ൾ ക്ലാസ്​ റൂം, യൂട്യൂബ്​ എന്നിവയുടെ സഹായത്തോടെയുള്ള മികച്ച പഠന അനുഭവം പുതിയ പ്രൊജക്​ട്​ സമ്മാനിക്കുമെന്നും ഗൂഗ്​ൾ വ്യക്​തമാക്കുന്നു. 

കൂടുതൽ വിവരങ്ങൾ ഗൂഗ്​ൾ ഇതുമായി ബന്ധപ്പെട്ട്​ പുറത്തുവിട്ടിട്ടില്ലെങ്കിലും കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ വീട്ടിലിരുന്ന പഠിക്കാൻ നിർബന്ധിതരായ വിദ്യാർഥികൾക്കും ഇത്​ ഗുണമായേക്കുമെന്നാണ്​ വിദഗ്​ധർ കണക്കുകൂട്ടുന്നത്​. നിലവിലെ വിഡിയോ കോൾ ക്ലാസ്​ റൂമുകളേക്കാർ ഏറെ രസകരമായ അനുഭവം ഗൂഗ്​ളി​​​​െൻറ പുതിയ പ്രൊജക്​ട്​ സമ്മാനിക്കുമെന്നും കരുതപ്പെടുന്നു. സ്​മാർട്ട്​ഫോണോ, ഇൻറർനെറ്റ്​ സേവനമോ ഇല്ലാത്തതിനാൽ ടീവി റേഡിയോ പോലുള്ള മാധ്യമങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന വിദ്യാർഥികൾക്ക്​ സഹായമേകുമെന്ന സൂചനയും ഗൂഗ്​ൾ പുതിയ ബ്ലോഗ്​ പോസ്റ്റിൽ  നൽകുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleCBSEOnline education
News Summary - Google Partners with CBSE to Train Teachers
Next Story