Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​'ഗോബ്ലിൻ...

​'ഗോബ്ലിൻ മോഡ്'...2022ലെ ഓക്സ്ഫഡ് ഡിക്ഷ്ണറിയുടെ വാക്ക്

text_fields
bookmark_border
Oxford English Dictionary word of the year 2022
cancel

ലണ്ടൻ: എല്ലാവർഷവും ഓക്സ്ഫഡ് ഡിക്ഷ്ണറി വേഡ് ഓഫ് ദ ഇയർ പ്രഖ്യാപിക്കാറുണ്ട്. ഗോബ്ലിൻ മോഡ് ആണ് 2022ലെ വാക്കായി തെരഞ്ഞെടുത്തത്.

ആളുകൾ അലസരും സ്വന്തം കാര്യം മാത്രം നോക്കുന്നവരുമായി മാറുക എന്നാണ് ഈ വാക്കിന്റെ അർഥം. ലോക്ഡൗൺ കാലത്ത് ഏറെ ഉപയോഗിച്ച വാക്കാണിത്. ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസികയിലും ഈ വാക്ക് ഉപയോഗിച്ചിരുന്നു.

ഇത്തവണ മൂന്ന് വാക്കുകളാണ് പ്രശസ്തരടങ്ങിയ പാനൽ മുന്നോട്ട് വെച്ചത്. പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനും അവസരം നൽകി. മെറ്റാവേഴ്സ്, ഐ സ്റ്റാൻഡ് വിത് എന്ന ഹാഷ്ടാഗ് എന്നിവയായിരുന്നു മറ്റ് രണ്ട് വാക്കുകൾ. ഡിസംബർ രണ്ട് വരെയാണ് ആളുകൾക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടായിരുന്നത്.

2004 മുതലാണ് ഓക്സ്ഫഡ് വേഡ് ഓഫ് ദ ഇയർ തുടങ്ങിയത്. ഷാവ് എന്ന വാക്കാണ് ആദ്യത്തെ ഓക്സ്ഫ്ഡ് വേഡ് ഓഫ് ദ ഇയർ. 2005ൽ സുഡോക്കു ആയിരുന്നു ഓക്സ്ഫഡ് വാക്ക്. ​കഴിഞ്ഞ വർഷത്തെ വാക്ക് വാക്സിൻ എന്നതിന്റെ ചുരുക്കപ്പേരായ വാക്സ് ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goblin ModeOxford English Dictionaryword of the year 2022
News Summary - 'Goblin Mode' is Oxford English Dictionary's word of the year 2022
Next Story