Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗേറ്റ് 2027ന് അപേക്ഷ തുടങ്ങി; അവസരങ്ങളുടെ ‘ഗേറ്റ്’ തുറന്നു

text_fields
bookmark_border
സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം
ഗേറ്റ് 2027ന് അപേക്ഷ തുടങ്ങി; അവസരങ്ങളുടെ ‘ഗേറ്റ്’ തുറന്നു
cancel

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2027) കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2027 ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിൽ നടത്തും. രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെയും രണ്ട് സെഷനുകളായാണ് പരീക്ഷ. ഓൺലൈൻ അപേക്ഷ ആരംഭിച്ചു. ഇത്തവണ 30 ടെസ്റ്റ് പേപ്പറുകളാണ് ഉൾപ്പെടുത്തിയത്.

അപേക്ഷാ ഫീസ്: ഓരോ ടെസ്റ്റ് പേപ്പറിനും 2000 രൂപ. വനിതകൾക്കും പട്ടികജാതി/ വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 1000 രൂപ. ഈ ഫീസ് നിരക്കിൽ സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം. 500 രൂപ അധികം നൽകിയാൽ ഒക്ടോബർ 5 വരെ അപേക്ഷ സ്വീകരിക്കും. പ്രായപരിധി: ഗേറ്റ് അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല. ഗേറ്റ് 2027 ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസിങ് സിസ്റ്റം (ജി.ഒ.എ.പി.എസ്) വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഫലപ്രഖ്യാപന തീയതി മുതൽ ‘ഗേറ്റ് 2027’ സ്കോറിന് മൂന്നുവർഷ പ്രാബല്യമുണ്ടായിരിക്കും.

ആർക്കൊക്കെ ഗേറ്റ് അഭിമുഖീകരിക്കാം

എൻജിനീയറിങ്/ ടെക്നോളജി/ ആർക്കിടെക്ചർ/ സയൻസ്/ കോമേഴ്സ്/ ആർട്സ്/ ഹ്യൂമാനിറ്റീസ് ബിരുദമെടുത്തവർക്കും മൂന്നാംവർഷ ബിരുദ വിദ്യാർഥികൾക്കും മറ്റും അപേക്ഷിക്കാം. എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി. ഫാം/ ബി.വി.എസ്‍സി / ബി.എഡ് റിസർച്ച്/ എം.എ/ എം.എസ്‍സി/ എം.സി.എ/ എം.ഇ/ എം.ടെക് (5 വർഷ ഇന്റഗ്രേറ്റഡ്/ ഡ്യൂവൽ ഡിഗ്രി), ഇന്റഗ്രേറ്റഡ് എം.എസ്‍സി/ ബി.എഡ്-എം.എസ്, ബി.എസ്‍സി (അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ, ഫോറസ്ട്രി-നാലുവർഷം) കോഴ്സുകളിൽ മൂന്നാ/ നാലോ വർഷ വിദ്യാർഥികളെയും പരിഗണിക്കും. വിശദ യോഗ്യതാ മാനദണ്ഡങ്ങൾ ഗേറ്റ് പോർട്ടലിലുണ്ട്.

ടെസ്റ്റ് പേപ്പറുകൾ: എയ്റോസ്പേസ് എൻജിനീയറിങ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, ബയോ ടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, കെമിസ്ട്രി, ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റജിലൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോമാറ്റിക്സ് എൻജിനീയറിങ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈനിങ് എൻജിനീയറിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, എൻജിനീയറിങ് സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, സെക്ഷനൽ പേപ്പറുകൾ ഗേറ്റ് പോർട്ടലിലുണ്ട്.

പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ ആലപ്പുഴ, ആലുവ, എറണാകുളം, ചെങ്ങന്നൂർ, ഇടുക്കി, ആറ്റിങ്ങൽ, അങ്കമാലി, തൃശൂർ, പത്തനംതിട്ട, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്. ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം: മാർച്ച് 19ന് വെബ്സൈറ്റിൽ ​പ്രസിദ്ധീകരിക്കും. സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

വിശദ വിവരങ്ങൾ: https://gate2027.iitm.ac.in

പുതിയ മാറ്റങ്ങൾ

ഗേറ്റ് 2027 ടെസ്റ്റ് പേപ്പറുകളും സിലബസും പരിഷ്‍കരിച്ചിട്ടുണ്ട്. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ പേപ്പർ പുതുതായി ഉൾപ്പെടുത്തി. ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ് പേപ്പർ ‘എക്സ് ഇ’ സെക്ഷനൽ പേപ്പറിന്റെ ഭാഗമാക്കി. പേപ്പർ കോഡുകളിലും മാറ്റമുണ്ട്. ടെസ്റ്റ് പേപ്പറുകൾ ഇംഗ്ലീഷിലായിരിക്കും. ചോദ്യങ്ങൾ മൾട്ടിപ്ൾ ചോയ്സ് (എം.സി.ക്യു), മൾട്ടിപ്ൾ സെലക്ട് (എം.എസ്.ക്യു), ന്യൂമെറിക്കൽ ആൻസർ ടൈപ് (എൻ.എ.ടി) മാതൃകയിലാണ്. ‘എം.സി.ക്യു’വിൽ നാല് ഓപ്ഷനുകളിൽ ഒരെണ്ണം മാത്രം ശരി ഉത്തരം. എന്നാൽ ‘എം.എസ്.ക്യു’വിൽ നാല് ഓപ്ഷനുകളിൽ ഒന്നോ അതിലധികമോ ശരി ഉത്തരം കണ്ടേക്കാം. എൻ.എ.ടിയിൽ വെർച്വൽ കീപാഡിൽ ‘ന്യൂമെറിക്കൽ’ രീതിയിൽ ഉത്തരം കണ്ടെത്തണം. കണക്കുകൂട്ടലിന് ഓൺ സ്ക്രീൻ വെർച്വൽ കാൽക്കുലേറ്ററാണ് ഉപയോഗിക്കേണ്ടത്.

ഒരാൾക്ക് ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകൾ മാത്രമേ അഭിമുഖീകരിക്കാൻ അനുവാദമുള്ളൂ. ചില ടെസ്റ്റ് പേപ്പറുകൾ മൾട്ടിപ്ൾ സെഷനുകളായാണ് നടത്തുക. അഡ്മിറ്റ് കാർഡിൽ നിർദേശിക്കുന്ന തീയതിയിലും സമയത്തും ഉള്ള സെഷനിൽ മാത്രം പങ്കെടുത്താൽ മതി. അനുവദിച്ചിട്ടുള്ള കോമ്പിനേഷൻ അനുസരിച്ച് അനുയോജ്യമായ പേപ്പർ/ പേപ്പറുകൾ തെരഞ്ഞെടുക്കാം.

ഗേറ്റ് സ്കോർ നേട്ടങ്ങൾ

മികച്ച ഗേറ്റ് സ്കോർ നേടുന്നവർക്ക് എൻജിനീയറിങ്/ ടെക്നോളജി/ ആർക്കിടെക്ചർ തുടങ്ങിയ മാസ്റ്റേഴ്സ്/ ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിനും സ്കോളർഷിപ്പിനും (ധനസഹായം) അർഹതയുണ്ട്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എൻജിനീയർ/ മാനേജ്മെന്റ് ട്രെയിനി അടക്കമുള്ള തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനും ‘ഗേറ്റ് സ്കോർ’ ഉപയോഗിക്കാം. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, കോൾ ഇന്ത്യ, ബി.എസ്.എൻ.എൽ, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഗെയിൽ, പവർഗ്രിഡ്, നാഷനൽ ഹൈവേസ് അതോറിറ്റി അടക്കം നിരവധി സ്ഥാപനങ്ങളാണ് റിക്രൂട്ട്മെന്റിനായി ഗേറ്റ് സ്കോർ പരിഗണിക്കാറുള്ളത്. കേന്ദ്രസർവിസിൽ സീനിയർ റിസർച്ച് ഓഫിസർ (ക്രിപ്ടോ/ എസ്&ടി), സീനിയർ ഫീൽഡ് ഓഫിസർ (ടെലി) തുടങ്ങിയ ഗ്രൂപ് എ ലെവൽ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനും മാനദണ്ഡം ‘ഗേറ്റ് സ്കോർ’ തന്നെയായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GATE 2027 Applications Open
Next Story